X

മുംബൈ ആക്രമണ സൂത്രധാരന്‍ സാകി ഉര്‍ റഹ്മാന്‍ ലഖ്വിയെ മോചിപ്പിക്കണമെന്ന്‍ ലാഹോര്‍ കോടതി

അഴിമുഖം പ്രതിനിധി

മുംബൈ തീവ്രവാദ ആക്രമണത്തിന്റെ സൂത്രധാരനായ ലഖ്വിയെ  അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കുകയാണെന്നും അത് നിയമ വിരുദ്ധമാണെന്നും ലാഹോര്‍ കോടതി. ലഖ്വിയെ ഉടന്‍ തന്നെ മോചിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധകോടതി ഡിസംബറില്‍ ലഖ്വിക്കു ജാമ്യം അനുവദിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അത് റദ്ദ് ചെയ്യുകയായിരുന്നു.

പിന്നീട് ഇസ്ലാമബാദ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദു ചെയ്തെങ്കിലും ജനുവരിയില്‍ സുപ്രീം കോടതി ഇടപെടുകയും ലഖ്വിയെ തടവില്‍ പാര്‍പ്പിക്കാനുള്ള ഗവണ്‍മെന്‍റ് ഉത്തരവ് നിലനിര്‍ത്തുകയും ചെയ്തു.  എന്നാല്‍ കഴിഞ്ഞ മാസം മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഗവണ്‍മെന്‍റ് അഭിഭാഷകര്‍ക്ക് സാധിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് ലഖ്വിവിക്ക് ജാമ്യം നല്‍കണമെന്ന വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. 

എന്നാല്‍ ശബ്ദ രേഖകളും ദൃക്സാക്ഷികള്‍ നല്‍കിയ വിവരങ്ങളും അടക്കം മതിയായ തെളിവുകള്‍ പാക്‌ കോടതിക്ക് സമര്‍പ്പിച്ചതായും ലഖ്വി ജയിലില്‍ നിന്നും പുറത്തു വരാതെ നോക്കേണ്ടത് പാകിസ്താന്റെ കടമയാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.

 

 

 

 

This post was last modified on December 27, 2016 2:58 pm