ചന്ദ്രയാനെടുത്ത ഭൂമിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ആഗസ്റ്റ് മൂന്നിനെടുത്ത ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ രണ്ട് വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ ചരിത്രത്തില്‍ ഇടം നേടിയിരുന്നു. ജൂലൈ 22 നായിരുന്നു ആ വിജയകരമായ വിക്ഷേപണം. ആദ്യവിക്ഷേപണ തിയതി സാങ്കേതിക തകരാറുമൂലം മാറ്റി വച്ചത് ആശങ്കയുണ്ടാക്കിയെങ്കിലും ഇതുവരെയുള്ള എല്ലാ ഘട്ടങ്ങളും തൃപ്തികരവും വിജയവുമാണ്. സപ്റ്റംബര്‍ 8 നായിരിക്കും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാനിറങ്ങുക എന്നാണ് പ്രതീക്ഷ.
Read More : ആകാശഗംഗ പരന്ന ഡിസ്‌ക് രൂപത്തിലല്ല; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍
This post was last modified on August 4, 2019 1:32 pm
Leave a Comment