X

ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇനിമുതല്‍ എടുക്കാന്‍ കഴിയില്ല; ഉപഭോക്താക്കളുടെ സ്വകാര്യത മുന്നില്‍ക്കണ്ട് വാട്‌സ്ആപ്

വാട്‌സ്ആപ്പിന്റെ 2.19.71 അപ്‌ഡേറ്റിലാണ് പുതിയ മാറ്റം കൊണ്ടുവരുന്നത്.

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കി വാട്‌സ്ആപ്. ആളുകള്‍ക്ക് കൂടുതല്‍ പ്രീയപ്പെട്ട മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പില്‍ ഇനി മുതല്‍ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ കഴിയില്ല.

വ്യക്തികളുടെ സുരക്ഷയേയും, സ്വകാര്യതയേയും മാനിച്ചാണ് വാട്‌സ്ആപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് ഒഴുവാക്കുന്നത്. ഇതുവരെ ഉപഭോക്താക്കള്‍ക്ക് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കുവാനും, അത് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാനുള്ള സൗകര്യവും ഉണ്ടായിരുന്നു.

വാട്‌സ്ആപ്പിന്റെ 2.19.71 അപ്‌ഡേറ്റിലാണ് പുതിയ മാറ്റം കൊണ്ടുവരുന്നത്. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ചുള്ള വാട്‌സ്ആപ് വെരിഫിക്കേഷന്‍ സംവിധാനം പുതിയതായി നിലവില്‍ വരുന്നുണ്ട്. ഇത് ആക്റ്റിവേറ്റാകുന്നതോടുകൂടിവാട്‌സ്ആപ് മെസേജുകള്‍ സ്‌ക്രീന്‍ഷോട്ട് ചെയ്യുന്നത് തടയാന്‍ സാധിക്കും.