X

ഇനി പുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരും; ബജറ്റില്‍ വില കൂട്ടിയവയും കുറച്ചവയും

സിഗരറ്റിന്റെയും പാന്‍മസാല ഉള്‍പ്പെടെയുള്ള മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ 6 ശതമാനം വിലവര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്

ബജറ്റ് പ്രഖ്യാപനം കഴിഞ്ഞതോടെ ഒന്നു പുകവലിക്കാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഉറപ്പായി. സിഗരറ്റിന്റെയും പാന്‍മസാല ഉള്‍പ്പെടെയുള്ള മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ 6 ശതമാനം വിലവര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. പാന്‍ മസാലയുടെ അധിക തീരുവ 6 ശതമാനത്തില്‍ നിന്നും 9 ആക്കി.

എല്‍ഇഡി ലൈറ്റുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍, ഇറക്കുമതി ചെയ്ത മൊബൈല്‍ ഫോണ്‍, ഇറക്കുമതി ചെയ്ത സംസ്‌കരിച്ച കപ്പലണ്ടി, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍, വെള്ളി നാണയങ്ങള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ എന്നിവയുടെയും വിലയില്‍ വര്‍ദ്ധനവുണ്ടാകും. അലൂമിനിയത്തിന്റെ ഇറക്കുമതിയും തോട്ടണ്ടി തീരുവയും വര്‍ദ്ധിപ്പിച്ചതാണ് അവയുടെ വില കൂടാന്‍ കാരണം. തോട്ടണ്ടി തീരുവ 30ല്‍ നിന്നുംമ 45 ആക്കി.

സൈ്വപ്പിംഗ് യന്ത്രങ്ങള്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, മെഷീന്‍ ടൂള്‍സ്, സ്‌ക്രൂ, ബയോഗ്യാസ് മെഷിയനുകള്‍, കാറ്റാടി യന്ത്രങ്ങള്‍, ലെതര്‍ എന്നിവയുടെ വല കുറയും. ബയോഗ്യാസ് മെഷിയനുകളുടെ വില കുറയുന്നതോടെ അവ സ്ഥാപിക്കുന്നതിനുള്ള ചെലവ് കുറയും. സോളാര്‍ പാനലുകള്‍ക്കുള്ള ചെലവിലും കുറവുണ്ടാകും.

ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ്ജ് നീക്കം ചെയ്തതോടെ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ വില കുറയും. മരുന്നുകളുടെയും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുടെയും വിലയിലും കുറവുണ്ടാകും. മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിന് ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് ധനകാര്യമന്ത്രി അറിയിച്ചിട്ടുണ്ട്.

This post was last modified on February 1, 2017 4:58 pm