X

ഇലക്ട്രിക് പ്ലഗ്ഗ് മുതല്‍ സ്പ്രിംങ് വരെ, യുവാവിന്റെ വയറ്റില്‍നിന്ന് പുറത്തെടുത്തത് 3.5 കിലോഗ്രാം ലോഹവസ്തുക്കള്‍

ഇത് കണ്ട് ഡോക്ടര്‍മാര്‍പോലും പരിഭ്രാന്തരായി.

വയറുവേദനയുമായെത്തിയ ആളുടെ വയറ്റില്‍നിന്ന് 3.5 കിലോഗ്രാം ലോഹ വസ്തുക്കള്‍ കണ്ടെടുത്തു. ശ്വസിക്കാന്‍ ബുദ്ധിമുട്ടും, കഠിനമായ വയറുവേദനയും ഇയാള്‍ക്ക് അനുഭവപ്പെട്ടിരുന്നു. ആദ്യ പരിശോധനയില്‍ ശ്വസനാളത്തില്‍ ഒരു പിന്ന് കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയിരുന്നു.

അഹമ്മദാബാദിലെ സിവില്‍ ഹോസ്പിറ്റലില്‍ നടത്തിയ ഓപറേഷനിടെയാണ് 3.5 കിലോഗ്രാം ലോഹ വസ്തുക്കള്‍ ഇയാളുടെ വയറ്റില്‍നിന്ന് പുറത്തെടുത്തത്. വയറ്റില്‍നിന്ന് നാണയങ്ങള്‍, പിന്ന്, കമ്മലുകള്‍,ഇലക്ട്രിക് പ്ലഗ്ഗ്,സ്പ്രിംങ്
തുടങ്ങിയ വസ്തുക്കള്‍ ഇയാളുടെ വയറ്റില്‍നിന്ന് പുറത്തെടുത്തു. ഇത് കണ്ട് ഡോക്ടര്‍മാര്‍പോലും പരിഭ്രാന്തരായി.

ഇയാളുടെ വയറ്റില്‍നിന്ന് 452 വസ്തുക്കളാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. 28 വയസ്സ് പ്രായമുള്ള ഇയാള്‍ മാനസിക പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സിവില്‍ ഹോസ്പറ്റിലെ ഡോ.കല്‍പേഷ് പാര്‍മര്‍ ആണ് 3.5 കിലോഗ്രാം ലോഹവസ്തുക്കള്‍ ഇയാളുടെ വയറ്റില്‍നിന്ന് കണ്ടെടുത്തുവെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

പ്രളയകാലത്തിന്റെ ഓമനയായി മനുഷ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഈ കൊച്ചുമിടുക്കിക്ക് ‘വല്യ സ്‌പോര്‍ട്‌സുകാരി’യാകണം; ഇപ്പോള്‍ വേണ്ടത് ഒരു വീടാണ്

 

This post was last modified on August 15, 2019 8:30 am