X

‘ഒരു രാജ്യം, ഒരു ഭരണഘടന’; ജമ്മു- കാശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം

രാജ്യത്ത് ജനസംഖ്യാ വിസ്ഫോടനം വരും തലമുറകൾക്ക് വിവിധ പ്രശ്നങ്ങൾ സൃഷ്ടിക്കും.

73-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റത്തിന് ശേഷമുള്ള ആദ്യത്തേതും, കാശ്മീരിലെ പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിന് പിന്നാലെയെത്തിയ സ്വതന്ത്ര്യ ദിനാഘോഷം രാജ്യത്ത് കനത്ത സുരക്ഷയിലാണ് നടക്കുന്നത്.

അതേസമയം, ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി ജമ്മു കാശ്മീര്‍ വിഷയത്തിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാടിനെ കടന്നാക്രമിക്കാനും തയ്യാറായി. ‘ഒരു രാജ്യം, ഒരു ഭരണഘടന’ എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ അദ്ദേഹം ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ സാധ്യമാക്കിയത് കാശ്മീർ ജനതയുടെ ആഗ്രമായിരുന്നെന്നും പ്രതികരിച്ചു.തീരുമാനം ഏകകണ്ട്ഠമായാണെന്നും വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ നില നിന്നിരുന്ന പഴയ സമ്പ്രദായം അഴിമതിയിലേക്കും സ്വജനപക്ഷപാതത്തിലേക്കും നയിക്കുകയാണുണ്ടായത്. സ്ത്രീകൾ, കുട്ടികൾ, ദലിതർ, ആദിവാസി സമൂഹങ്ങൾ എന്നിവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. അടിസ്ഥന സൗകര്യ വികസനം തടസപ്പെട്ട അവസ്ഥയായരുന്നു. ഇത് എങ്ങനെ സ്വീകരിക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ ചോദിച്ചു. ആർട്ടിക്കിൾ 370 നെ പിന്തുണച്ചവരെ ഇന്ത്യയിലെ ജനത ചോദ്യം ചെയ്യും. ഇത് വളരെ പ്രധാനമായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് ഈ ആർട്ടിക്കിൾ തയ്യാറാക്കിയവർ അത് ശാശ്വതമാക്കാതിരുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ ചോദിക്കുന്നു.

കാശ്മീരിൽ‍ സ്വീകരിച്ച നടപടി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. പുതിയ ഗവൺമെന്റ് അധികാരത്തിലെത്തി 70 ദിവസത്തിനുള്ളിൽ തീരുമാനം നടപ്പാക്കി. പാർലമെന്റിന്റെ ഇരുസഭകളിലും 2/3 അംഗങ്ങൾ ഈ നീക്കത്തെ പിന്തുണച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം, രാജ്യത്തെ ജന സംഖ്യാ വർധനവ് ആശങ്കപ്പെടത്തുന്നതാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. രാജ്യത്ത് ജനസംഖ്യാ വിസ്ഫോടനം വരും തലമുറകൾക്ക് വിവിധ പ്രശ്നങ്ങൾ സൃഷ്ടിക്കും. ചെറിയ കുടുംബത്തിന്റെ നയം പിന്തുടരുന്നവരും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകുന്നു, ഇത് ദേശസ്‌നേഹത്തിന്റെ ഒരു രൂപമാണെന്നും പ്രധാനമന്ത്രി പറയുന്നു. രാജ്യത്തെ ഒരു ജനത പ്രളയം മൂലം കഷ്ടപ്പെടുതയാണ്. ദുരിതബാധിതർക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.

70 വർഷമായി ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങളാണ് അഴിമതിയും കള്ളപ്പണവും. അവ ഇല്ലാതാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരും. എന്നാല്‍ മുൻ സർ‍ക്കാർ പാവപ്പെട്ടവരെ അവഗണിച്ചെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
മുത്തലാഖ് മുസ്ലീം സ്ത്രീകൾ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്ന് ഓർക്കുക, പക്ഷേ ഞങ്ങൾ അത് അവസാനിപ്പിച്ചു. ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് മുത്തലാഖ് നിരോധിക്കാൻ കഴിയുമ്പോൾ നമുക്ക് എന്തുകൊണ്ട് കഴിയില്ല? സതിയെ നിരോധിക്കാൻ കഴിയുമ്പോൾ, സ്ത്രീ ശിശുഹത്യ, ബാലവിവാഹം എന്നിവയ്‌ക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളാൻ കഴിയുമ്പോൾ, എന്തുകൊണ്ട് ഇത് ചെയ്യരുതെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തക പുരോഗതിക്കായി എല്ലാ പൗരന്മാരു കൈകോർക്കണമെന്നും ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ജിഎസ്ടിയിലുടെ ഒരു നികുതി ഘടന എന്നത് നിലവിൽ വന്നു. ഒരു രാജ്യം ഒരു ഭരണഘടന എന്നതു സാധ്യമായിരിക്കുന്നു. ഇനി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നെന്നും വ്യക്തമാക്കുന്നു.

 

പ്രളയകാലത്തിന്റെ ഓമനയായി മനുഷ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഈ കൊച്ചുമിടുക്കിക്ക് ‘വല്യ സ്‌പോര്‍ട്‌സുകാരി’യാകണം; ഇപ്പോള്‍ വേണ്ടത് ഒരു വീടാണ്

 

 

 

 

This post was last modified on August 15, 2019 9:36 am