X

‘നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന സഖാവ് മമ്മൂട്ടി’: മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിക്ക് ഫാന്‍സുകാരുടെ ചീത്തവിളിയും ഭീഷണിയും

തന്നെയും ഭാര്യയെയും കുട്ടികളെയും സോഷ്യല്‍ മീഡിയയിലൂടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തകയുമാണെന്ന് കാണിച്ച് നൗഷാദ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം

സോഷ്യല്‍ മീഡിയയിലൂടെ നടന്‍ മമ്മൂട്ടിയെ വിമര്‍ശിച്ച മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി കെ പി നൗഷാദ് അലിക്ക് ഫാന്‍സുകാരുടെ ചീത്തവിളിയും ഭീഷണിയും. മമ്മൂട്ടിയുടെ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ തന്നെയും ഭാര്യയെയും കുട്ടികളെയും സോഷ്യല്‍ മീഡിയയിലൂടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തകയുമാണെന്ന് കാണിച്ച് നൗഷാദ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

Read: ശമ്പളം ചോദിച്ചാല്‍ ജോലി പോവും, കസേരയില്‍ ഇരുന്നാല്‍ ശകാരം, ടോയ്‌ലെറ്റില്‍ പോകാന്‍ പ്രത്യേക സമയം; അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന അടിമപ്പണി

കെ പി നൗഷാദ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റ്

#അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന നല്‍കി പി.രാജീവിനോട് പരസ്യമാക്കാന്‍ പറഞ്ഞവന്‍ മമ്മൂട്ടി.
#ഗുജറാത്തില്‍ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവന്‍ മമ്മൂട്ടി.
#വസന്തകുമാറിന്റെ വീട്ടില്‍ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാന്‍ മാധ്യമങ്ങളെ ചട്ടം കെട്ടിയവന്‍ മമ്മൂട്ടി.
#ഷുഹൈബും പെരിയയും ടി പി യുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിര്‍മ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയന്‍ സഖാവ് മമ്മൂട്ടി.
#നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കള്‍ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാല്‍ ബാലന്‍സ്ഡ് ആവുമെന്ന് കരുതിയാല്‍ നീ പോ മോനേ ദിനേശാ … നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ !

 

This post was last modified on February 28, 2019 7:44 am

Related Post
Leave a Comment