X

ഞാൻ സംഘപരിവാർ പ്രവർത്തകനല്ല, ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടാൽ ബലിദാനി ആക്കരുത്: ഫേസ്ബുക്കിൽ വൈറൽ ആയി ബലിദാനി വിസമ്മത പത്രം

നേരത്തെ നിലയ്ക്കലിൽ പന്തളം സ്വദേശി ശിവദാസൻ മരിച്ചപ്പോഴും സമാന രീതിയിൽ ബി ജെ പി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.

ബലിദാനി വിസമ്മതപത്രം.

ഞാൻ സംഘപരിവാർ സംഘടനകളിൽ പ്രവർത്തിക്കുന്ന വ്യക്തിയല്ല. ഏതെങ്കിലും ദുരൂഹസാഹചര്യത്തിൽ ഞാൻ മരണപ്പെട്ടാൽ, എന്നെ സംഘപരിവാർ ബലിദാനി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിൽ ഞാൻ വിസമ്മതം അറിയിക്കുന്നു.

പേര്
ഒപ്പ്

ഫേസ്ബുക്കിൽ ഇന്നലെ രാത്രി മുതൽ ഏറ്റവും അധികം പേർ ഷെയർ ചെയ്യുന്ന കുറിപ്പാണിത്. സെക്രട്ടേറിയറ്റ് നടയ്ക്കലുള്ള ബിജെപി ശബരിമല സമരപ്പന്തലിനു മുന്നിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ മരണമൊഴി പുറത്തു വന്നതയോടെ
സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹർത്താൽ എന്തിനെന്ന ചോദ്യം ശക്തമായിരുന്നു. ശബരിമലയെ കുറിച്ചോ, ബി ജെ പി സമരത്തെ കുറിച്ചോ ഒന്നും വേണുഗോപാലൻ നായർ ഒന്നും പറഞ്ഞതായി രേഖപ്പെടുത്തിയിട്ടും ഇല്ല.

നേരത്തെ നിലയ്ക്കലിൽ പന്തളം സ്വദേശി ശിവദാസൻ മരിച്ചപ്പോഴും സമാന രീതിയിൽ ബി ജെ പി ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ലോട്ടറി വില്പനക്കാരനായ ശിവദാസൻ പോലീസിന്റെ മർദ്ദനത്തിൽ കൊല്ലപ്പെട്ടതായി ബി.ജെ.പി. ആരോപിച്ചു. എന്നാൽ നിലയ്ക്കലിൽ നടന്ന പോലീസിന്റെ പ്രതിരോധം അവസാനിച്ച ശേഷമാണ് ശിവദാസൻ വീട്ടിൽ നിന്നും ഇറങ്ങിയതെന്നു പിന്നീടാണ് വെളിവായത്. എന്നാൽ സത്യാവസ്ഥ അറിയുന്നതിന് മുന്നേ തന്നെ ബി.ജെ.പി. ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു

ഇന്നത്തെ ഹർത്താൽ ഉൾപ്പെടെ ശബരിമല വിഷയത്തിൽ ബി.ജെ.പി. ഇതുവരെ നടത്തി കൊണ്ടിരിക്കുന്നത് അഞ്ച് ഹർത്താലുകൾ. ഇക്കൂട്ടത്തിൽ മൂന്ന് ഹർത്താലുകൾ നടത്തിയത് ശബരിമല സീസണിലാണ്. ഹർത്താലുകളിൽ രണ്ടെണ്ണം സംസ്ഥാന വ്യാപകമായി നടത്തിയപ്പോൾ, രണ്ടെണ്ണം പത്തനംതിട്ടയിൽ മാത്രമായാണ് നടത്തിയത്.

ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നവരെ തങ്ങളുടെ ബലിദാനി ആക്കുകയും ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്യുന്ന രീതിയിൽ പ്രതിഷേധിച്ചു കൊണ്ട് കൂടിയാണ് നവ മാധ്യമങ്ങളിൽ ബലിദാന വിസമ്മത പത്രം വൈറൽ ആയിരിക്കുന്നത്.അതെ സമയം ബിജെപി ഇന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സാമാന്യ ജനജീവിതം ബുദ്ധിമുട്ടിലാക്കുന്നവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ നിർദേശം നൽകി . ഹര്‍ത്താലില്‍ ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ മുതിരുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്നും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.

This post was last modified on December 14, 2018 9:56 am

Related Post
Leave a Comment