X

മാധ്യമ പ്രവര്‍ത്തകനെ തടഞ്ഞ് വച്ച് പഞ്ചായത്ത് സമിതി ജേണലിസം പഠിപ്പിക്കുന്ന വീഡിയോ വീണ്ടും പ്രചരിപ്പിച്ച് സിപിഎം സൈബര്‍ പോരാളികള്‍

നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് കെ പ്രേമനും മറ്റ് അംഗങ്ങളും ചേര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

മാതൃഭൂമി പ്രാദേശിക ലേഖകനെ പഞ്ചായത്ത് സമിതി അംഗങ്ങള്‍ തടഞ്ഞുവച്ച് ജേണലിസം പഠിപ്പിക്കുന്നതിന്റെ വീഡിയോ വീണ്ടും പ്രചരിപ്പിച്ച് സിപിഎം സൈബര്‍ പോരാളികള്‍. പാലക്കാട് നെന്മാറ പഞ്ചായത്ത് അംഗങ്ങള്‍ മാതൃഭൂമി നെന്മാറ ലേഖകനായിരുന്ന മുജീബിനെ തടഞ്ഞു വച്ച് വ്യാജ വാര്‍ത്ത നല്‍കിയതിനെ ചോദ്യം ചെയ്യുന്നതാണ് വീഡിയോയില്‍. അതേസമയം ഈ വീഡിയോ മഹാപ്രളയത്തിന് തൊട്ടുപിന്നാലെ മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതാണ്.

നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് കെ പ്രേമനും മറ്റ് അംഗങ്ങളും ചേര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. വെള്ളപ്പൊക്കത്തില്‍ ഒലിച്ചുവന്ന മണല്‍ പഞ്ചായത്ത് അംഗങ്ങള്‍ കടത്താന്‍ ശ്രമിച്ചുവെന്നാണ് മുജീബ് നല്‍കിയ വാര്‍ത്തയില്‍ പറയുന്നത്. മാതൃഭൂമിയില്‍ ഇന്ന് യൂണിവേഴ്‌സിറ്റി കോളേജ് സംബന്ധിച്ച വാര്‍ത്തയില്‍ തെറ്റായ ഒരു ചിത്രം നല്‍കിയിരുന്നു. യൂണിയന്‍ ഓഫീസില്‍ നിന്നും പിടിച്ച ചോദ്യ പേപ്പറെന്ന് പറഞ്ഞ് അവര്‍ പ്രസിദ്ധീകരിച്ചത് കോളേജ് ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ഫോം ആയിരുന്നു. എന്നാല്‍ സാങ്കേതികമായി സംഭവിച്ച തെറ്റാണെന്ന് മാതൃഭൂമി പിന്നീട് വിശദീകരണം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സൈബര്‍ പോരാളികള്‍ പഴയ വീഡിയോയും പ്രചരിപ്പിക്കുന്നത്. സിപിഎം സൈബര്‍ കമ്മ്യൂണ്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ഇപ്പോള്‍ വീഡിയോ പ്രചരിക്കുന്നത്.

വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നാണ് നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേമന്‍ അഴിമുഖത്തോട് പറഞ്ഞത്. ‘ഇതിന്റെ പിന്നിലുള്ള പ്രശ്‌നങ്ങളെല്ലാം നേരത്തെ തന്നെ പരിഹരിക്കപ്പെട്ടിരുന്നതാണ്. അന്ന് ആയിരക്കണക്കിന് പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു’. പ്രേമന്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

read more:യൂണിവേഴ്‌സിറ്റി കോളേജിലേത് വധശ്രമക്കേസ് മാത്രമല്ല; അധികാരത്തിന്റെ തണലില്‍ നടക്കുന്ന സംഘടിത ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍

This post was last modified on July 16, 2019 8:58 pm