X

കാശ്മീര്‍: വര്‍ണ്ണ വെളിച്ചത്തില്‍ കുളിച്ച് പാര്‍ലമെന്റിന്റെ ‘ആഘോഷം’

ഇന്നലെ രാത്രിയോട് കൂടിയായിരുന്നു പ്രമേയം പാസാക്കിയത്.

ജമ്മു കാശ്മീരിന് നല്‍കി വന്നിരുന്ന പ്രത്യേകപദവി ഇല്ലാതാക്കിക്കൊണ്ട് ഭരണഘടനയുടെ 370, 35A അനുച്ഛേദങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള പ്രമേയം രാജ്യസഭ പാസാക്കിയതിനെ തുടര്‍ന്നുള്ള ആഘോഷങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം ആരംഭിച്ചത് പാര്‍ലമെന്റ്‌ മന്ദിരത്തില്‍ നിന്ന്. ഇന്നലെ രാത്രിയോട് കൂടിയായിരുന്നു പ്രമേയം പാസാക്കിയത്. പാര്‍ലമെന്റ്‌ മന്ദിരം വര്‍ണപ്രകാശങ്ങളാല്‍ അണിയിച്ചൊരുക്കിയാണ് കേന്ദ്രം ആര്‍ട്ടിക്കള്‍ 370 റദ്ദു ചെയ്ത നടപടി ആഘോഷിച്ചത്.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെയാണ് ബില്‍ രാജ്യസഭ പാസാക്കിയത്. എന്‍ഡിഎ ഘടക കക്ഷിയായ ജെഡിയു ബില്ലിനെതിരെ രംഗത്തെത്തിയപ്പോള്‍ പ്രതിപക്ഷത്തെ വിവിധ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബില്‍ രാജ്യസഭ പാസാക്കിയത്. ബിഎസ്പി, എഐഎഡിഎംകെ, ആംആദ്മി പാര്‍ട്ടികള്‍ ബില്ലിലെ പിന്തുണച്ചു. 125 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 61 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു.

നാല് ഘട്ടങ്ങളായാണ് പ്രമേയം പാസാക്കിയത്. ഇതില്‍ ജമ്മു കശ്മീര്‍ സാമ്പത്തിക സംവരണ ബില്ലാണ് ആദ്യം പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബില്‍ പാസായത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പോലെ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാകും. ജമ്മു കാശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള പ്രമേയത്തിമേലാണ് വോട്ടെടുപ്പ് നടന്നത്.

Read: ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നിലവില്‍ വന്നതെങ്ങനെ? ചരിത്രവസ്തുതകള്‍ ഇതാണ്

Read: കാശ്മീര്‍: ചരിത്രവസ്തുതകളെ മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കാന്‍ ആവില്ല, അങ്ങനെയെങ്കില്‍ ആര്‍എസ്എസിനെ ഏറ്റവും വലിയ സ്വാതന്ത്ര്യ പ്രസ്ഥാനമായി തെറ്റിദ്ധരിച്ചേനെ

This post was last modified on August 6, 2019 7:04 am