X

പുല്‍വാമയില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്റെ ചിത്രം ഷെയര്‍ ചെയ്ത് കണ്ണന്താനം; ‘ഇതാണോ, സെല്‍ഫിക്കുള്ള സമയ’മെന്ന് സോഷ്യല്‍ മീഡിയ

വിമര്‍ശനങ്ങള്‍ എത്തിയത്തോടെ പോസ്റ്റ് എംപി പിന്‍വലിച്ചു.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിവി വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ ചിത്രങ്ങള്‍ എടുത്ത് ഫേസ്ബുക്കിലിട്ട ബിജെപി എംപി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വ്യാപക വിമര്‍ശനം. വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിയുന്നതിന് മുമ്പ് തന്നെ ഫെസ്ബുക്കില്‍ ചിത്രമിട്ടു അല്‍ഫോണ്‍സ് കണ്ണന്താനം. കണ്ണന്താനം സെല്‍ഫിയാണ് എടുത്തതെന്ന് ഈ അവസരത്തില്‍ ഇങ്ങനെ കാണിച്ചത് ഒട്ടും ശരിയായില്ലെന്നുമുള്ള തരത്തിലാണ് കമന്റുകള്‍. വിമര്‍ശനങ്ങള്‍ എത്തിയത്തോടെ പോസ്റ്റ് എംപി പിന്‍വലിച്ചു. രാത്രി ഓന്‍പതരയോട് അടുപ്പിച്ചിട്ട പോസ്റ്റ്, അരമണിക്കൂര്‍ ആകുന്നതിന് മുമ്പെ പിന്‍വലിക്കുകയായിരുന്നു.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വിവി വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്നു. വസന്തകുമാറിനെ പോലുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത്.’

,

കമന്റുകള്‍

.

Related Post
Leave a Comment