കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ദിനത്തില്‍ ഛത്തീസ്ഗഢില്‍ നിന്നുള്ളൊരു ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ദേശവിരുദ്ധ പ്രസംഗം നടത്തിയതിനിനാലാണെന്ന അടിക്കുറുപ്പോടെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ആ ദൃശ്യങ്ങളുടെ സത്യാവസ്ഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ചത്തീസ്ഗഢിലെ ബിലാസ്പൂരില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബി.ജെ.പി നേതാവിന്റെ വീടിന് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതിക്ഷേധത്തിലുണ്ടായ ലാത്തിചാര്‍ജിന്റെ ദൃശ്യങ്ങളാണിവ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്ന് ബി.ജെ.പിയെ വിമര്‍ശിച്ചിരുന്നു. മാധ്യമ ശ്രദ്ധയാര്‍ജിച്ച വാര്‍ത്തയായതിനാല്‍ സമൂഹ മാധ്യമങ്ങള്‍ തന്നെ ഇക്കാര്യം ഓര്‍ത്തെടുത്തു.
മിഷന്‍ മോദി 2019 എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ ആദ്യം എത്തിയത്. തുടര്‍ന്ന് വീഡിയോ വ്യാജ അടിക്കുറുപ്പോടെ പ്രചരിക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിമര്‍ശനം നേരിടേണ്ടി വന്നെങ്കിലും ഇപ്പോള്‍ വ്യാജ വാര്‍ത്തയുടെ പിന്നിലുള്ള വാസ്തവം സോഷ്യല്‍ മീഡിയ തന്നെ പുറത്തെത്തിച്ചിരിക്കുകയാണ്.
Leave a Comment