X

‘മിൽഖാ സിങ് പോലും ഓട്ടം നിർത്തി’, തിരഞ്ഞെടുപ്പിൽ നിന്നും സുഷമ പിൻമാറിയതിനെ ഭർത്താവ് വിശേഷിപ്പിച്ചതിങ്ങനെ

‘തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല എന്നുള്ള തീരുമാനത്തിന് വളരെ നന്ദി. മിൽക്ക സിംഗ് പോലും ഓട്ടം നിർത്തിയതിനെ ഞാൻ അനുസ്മരിക്കുന്നു.’ ഒന്നാം മോദി സർക്കാരിൽ വിദേശ കാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് 2019ലെ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ അവരുടെ ഭർത്താവ് സ്വരാജ് കൗശൽ കുറിച്ച വാക്കുകളാണിവ.

സുഷമയുടെ തീരുമാനങ്ങള്‍ക്ക് കുടുംബത്തിൽ നിന്നും ലഭിച്ചിരുന്ന പിന്തുണയുടെ തെളിവുകൂടിയായിരുന്നു ഇത്. എന്നാൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളാൾ ചികിൽസയും, ആശുപത്രി വാസവും ഉണ്ടായിരുന്നിട്ടും സുഷമ സ്വരാജ് ജോലിയിൽ തുടരുമ്പോൾ സ്വരാജ് കൗശലിനെയും കുടുംബത്തെയും ബാധിച്ചിരുന്ന ആശങ്കയും കുടിയായിരുന്നു അദ്ദേഹം പങ്കുവച്ചത്.

വലിയ പിന്തുണ നൽകുന്ന മികച്ച ഭർത്താവും കുടുംബ നാഥനായും അദ്ദേഹം നിറഞ്ഞു നിൽക്കുകയായിരുന്നു. അതുകൊണ്ടാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കഴിഞ്ഞ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം ഭൂമിയിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയെന്ന തരത്തിൽ പ്രതികരിച്ചതും.

1977 മുതൽ 41 വർഷം. 11 നേരിട്ടുള്ള തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. 1991 ലും 2004 ലും പാർട്ടി അവസരം നൽകയില്ല, അന്ന് ഒഴികെ, 25 വയസ്സുള്ളപ്പോൾ മുതൽ നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു, – 41 വർഷമായി തിരഞ്ഞെടുപ്പിൽ പോരാടുന്നു ഇതൊരു മാരത്തൺ ആണ്. ഇനി വിശ്രമാവാം എന്നും അദ്ദേഹം പറയുന്നു.

1973-ൽ  സുപ്രീം കോടതിയിൽ അഭിഭാഷകയായി സുഷമ പ്രവർത്തനം തുടങ്ങി.  1975-ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയെ ചെറുക്കുന്നവർക്ക് നിയമസഹായം നൽകുന്നതിന് ജോർജ് ഫെർണാണ്ടസിനെപ്പോലുള്ളവർ സജ്ജമാക്കിയ നിയമ പ്രതിരോധ സംഘത്തിൽ അഭിഭാഷകയായ സുഷമ അംഗമായി. ആ സംഘത്തിലുണ്ടായിരുന്നു വ്യക്തിയായിരുന്നു സ്വരാജ് കൗശൽ.

രാഷ്ട്രീയം, സോഷ്യലിസ്റ്റ്, തൊഴിൽ മേഖലകളിൽ അവർ ഒന്നിച്ച് പ്രവർത്തിച്ചു. പിന്നീട് വിവാഹിതരാകാനും തീരുമാനിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 1975 ജൂലൈ 13 ന്, അവർ വിവാഹിതരായത്. അങ്ങനെ സുഷമാ ശർമ, സുഷമാ സ്വരാജ് ആയി.

1990-1993 കാലത്ത് മിസോറാം ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് സ്വരാജ് കൗശൽ. ജോർജ് ഫെർണാണ്ടസിനൊപ്പം സോഷ്യലിസ്റ്റ് രാഷ്ട്രീയപക്ഷത്തായിരുന്നു ആദ്യകാലം. 1998 മുതൽ 2004 വരെ രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടണ്ട്.

 

 

This post was last modified on August 7, 2019 11:38 am