പാക് യുദ്ധ വിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടയിൽ വിമാനം തകർന്ന് പാകിസ്ഥാന്റെ പിടിയിലകപ്പെടുകയും നയതന്ത്ര സമ്മർദത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തുകയും ചെയ്ത അഭിനന്ദൻ വർത്തമാന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്. ഡീ ബ്രീഫിങ്ങ് ഉൾപ്പെടെയുള്ള നടപടികൾക്കും ചികിൽസയ്ക്കും ശേഷം ആശുപത്രിവിട്ട അഭിനന്ദന്‍ സഹപ്രവർത്തകർക്കൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
സഹപ്രവർത്തര്‍ക്കൊപ്പം സന്തോഷത്തോടെ ചിലവിടുന്ന അദ്ദേഹം ഫോട്ടോക്ക് പോസ് ചെയ്യന്നതുമാണ് വീഡിയോയിൽ ഉള്ളത്. ചികിൽസ ഉൾപ്പെടെയുള്ള നടപടികൾ പിന്നിട്ട് തിരികെ ജോലിയിൽ പ്രവേശിച്ച അഭിനന്ദന് ഹീറോ പരിവേഷമാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന ദൃശ്യങ്ങൾ. എയർഫോഴ്സ് ഗ്രുപ്പുകളിൽ പ്രചരിക്കുന്നതാണ് വീഡിയോ.
ഇന്ത്യയിലെത്തിയ അഭിനന്ദൻ വര്‍ത്തമാൻ മാർച്ച് അവസാന വാരത്തിൽ തന്നെ ശ്രീനഗറിൽ തന്റെ സൈനിക വ്യൂഹത്തിനൊപ്പം ചേര്‍ന്നിരുന്നു. നാലാഴ്ചത്തെ അവധിക്ക് ശേഷമാണ് ഇന്ത്യൻ എയര്‍ ഫോഴ്സിലെ വിങ് കമ്മാന്ററായ അഭിനന്ദൻ തിരികെ ജോലിയിൽ പ്രവേശിച്ചത്.
This post was last modified on May 5, 2019 10:02 am
Leave a Comment