X

‘സിംഹാസനമൊന്നും വേണ്ട, ഒരു ബെഞ്ച് കിട്ടിയാൽ അവിടെയിരുന്നോളാം’; ചിരിപടർത്തിയ മമ്മൂട്ടിയുടെ പ്രതികരണം

തിരുവനന്തപുരം കേസരി പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച കേസരി ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവേദിയിലാണ് സംഭവം

സത്യന്റെ സിംഹാസനം അലങ്കരിക്കാൻ കഴിവുള്ള മലയാളത്തിലെ മറ്റൊരു നടൻ എന്നാണ് സിനിമയിലേക്ക് എത്തിയപ്പോൾ മമ്മൂട്ടിയെ പലരും വിശേഷിപ്പിച്ചത്. ഈ വിശേഷണം ഇപ്പോൾ വീണ്ടും മമ്മൂട്ടിയെ തേടിയെത്തിയിരിക്കുകയാണ്. തിരുവനന്തപുരം കേസരി പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച കേസരി ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവേദിയിലാണ് ഈ വിശേഷണം വീണ്ടും ഉയർന്നത്.

എന്നാൽ അതിന് മമ്മൂട്ടിക്ക് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നു. ‘മലയാള സിനിമയിൽ തനിക്ക് സിംഹാസനങ്ങൾ ഒരുക്കിയില്ലെങ്കിലും തനിക്ക് അനുവദിക്കപ്പെട്ട ഒരു ബെഞ്ചെങ്കിലും ഇവിടെ എക്കാലവും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

സിനിമയിലേക്ക് എത്തിയ സമയത്ത് ഇത്തരം കാര്യങ്ങൾ താനും കേട്ടിരുന്നു എന്നാൽ അന്നത്തെ ആ വാക്കുകൾ കേട്ട് താൻ പുളകം കൊണ്ടിരുന്നെങ്കിൽ ഇന്ന് ഞാൻ ഇവിടെ എത്തുകയില്ലായിരുന്നു എന്നും മമ്മൂട്ടി പറയുന്നു. അന്ന് പറഞ്ഞിരുന്ന അതെ മറുപടിയാണ് തനിക്ക് ഇപ്പോഴും പറയാനുള്ളത് സിംഹാസനങ്ങൾ ഒരുക്കിയില്ലെങ്കിലും തനിക്ക് അനുവദിക്കപ്പെട്ട ഒരു ബെഞ്ചെങ്കിലും ഇവിടെയുണ്ടാകണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടി ചേർത്തു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ പ്രതികരണത്തെ സദസ്സ് സ്വീകരിച്ചത്.

Related Post
Leave a Comment