X

ഇനിയുള്ള യാത്രയില്‍ എല്ലാവരും അനുഗ്രഹിക്കണം; വിവാഹ തിയതി പ്രഖ്യാപിച്ച് പേളി മാണി

കഴിഞ്ഞ ജനുവരിയിലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം.

ടെലിവിഷൻ പരമ്പരയിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയരായ താരങ്ങൾ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും വിവാഹിതരാവുന്നു. മെയ് 5, 8 ദിവസങ്ങളിലാണ് വിവാഹ ചടങ്ങുകള്‍ എന്ന് പേളി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചു.

ഇത്രയും നാള്‍ പിന്തുണ നല്‍കിയ എല്ലാവരും ഇനിയുള്ള യാത്രയില്‍ തങ്ങളെ അനുഗ്രഹിക്കണമെന്ന് പേളി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ഇവരുടെ പ്രണയം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഷോയുടെ റേറ്റിങ്ങിനായി അണിയറ പ്രവര്‍ത്തകരുടെ അറിവോടെ കളിച്ച നാടകമാണിതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തങ്ങളുടെ കാര്യം വീട്ടുകാരോട് പറഞ്ഞ് സമ്മതിപ്പിക്കണമെന്ന് പേളിയും ശ്രീനിഷും ഷോയ്ക്കിടെ അവതാരകനായ മോഹന്‍ലാലിനോട് അഭ്യര്‍ഥിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയിലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം.

This post was last modified on March 20, 2019 12:18 pm