X

മുഖ്യമന്ത്രിക്കും ആര്യാടനും എതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

അഴിമുഖം പ്രതിനിധി

സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ് ഐ ആര്‍ ഇട്ട് കേസെടുക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും തുല്യ നീതിയെന്ന് കോടതി പറഞ്ഞു. അസാധാരണ സാഹചര്യത്തില്‍ അസാധാരണ വിധിയെന്ന് കോടതി. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ബാര്‍ കോഴ കേസില്‍ കെ ബാബുവിന് എതിരെ കേസെടുക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന് രാജി വയ്‌ക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിന് ശക്തിയേറ്റുന്ന വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

ആരോപണങ്ങള്‍ അന്വേഷിക്കേണ്ടത് കോടതിയല്ലെന്നും പൊലീസ് ആണെന്നും കോടതി പറഞ്ഞു. ഏപ്രില്‍ 14-ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ സരിത നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഇന്ന് കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

This post was last modified on December 27, 2016 3:34 pm