X

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി എടുക്കാന്‍ ശുപാര്‍ശ

അഴിമുഖം പ്രതിനിധി

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വകുപ്പുതല അച്ചടക്ക നടപടി എടുക്കാന്‍ ശുപാര്‍ശ. പ്രവര്‍ത്തന രഹിതമായ സോളര്‍ പാനലുകള്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയതിലും നടപടി എടുക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗമാണ് ശുപാര്‍ശ ചെയ്തത്.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ 14 ഓഫീസുകളില്‍ സോളര്‍ പാനല്‍ സ്ഥാപിച്ചതില്‍ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സോളര്‍ പാനല്‍ സ്ഥാപിച്ചതില്‍ 13 എണ്ണം പ്രവര്‍ത്തന സജ്ജമായിരുന്നില്ലെന്നും അനര്‍ട്ടിന്റ സാങ്കേതിക ഉപദേശം തേടാതെയാണ് പദ്ധതി നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ അനുമതിയില്ലാതെ 54 ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയെന്നും വലിയതുറയിലെ തുറമുഖ ആസ്ഥാനത്തേക്ക് സ്റ്റീല്‍ ഫര്‍ണിച്ചര്‍ വാങ്ങിയ വകയില്‍ 13 ലക്ഷം രൂപയുടെ അധികച്ചെലവുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.

This post was last modified on December 27, 2016 2:23 pm