X

നടപടി പ്രതിപക്ഷ എംഎൽഎമാർക്കെതിരെ മാത്രമാകും

അഴിമുഖം പ്രതിനിധി

ബജറ്റവതരണ ദിവസത്തിലെ പ്രശ്നങ്ങളുടെ പേരിൽ ഭരണകക്ഷി എംഎൽഎമാർക്കെതിരെ നടപടി ഉണ്ടാകില്ല. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ മാത്രമായിരിക്കും നടപടി. പ്രതിപക്ഷത്തിൻറെ ഭാഗത്ത് നിന്ന് കൃത്യമായ പരാതി ലഭിച്ചിട്ടില്ലെന്നതിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇ.പി. ജയാജൻ, വി.എസ്. ശിവൻകുട്ടി, അടക്കമുള്ള അഞ്ച് അംഗങ്ങൾക്കെതിരെയായിരിക്കും നടപടി. ഇവരെ സസ്പെൻറ് ചെയ്യാനാണ് തീരുമാനം. പ്രതിപക്ഷത്തിൻറെ പരാതി ഇന്ന് രാവിലെ മാത്രമാണ് ലഭിച്ചതെന്നാണ് ഇതിന് കാരണമായി പറയുന്നത്.

വിഷയത്തിൽ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തുകയാണിപ്പോൾ. നേരത്തെ ഇത് സംബന്ധിച്ച് ഭരണകക്ഷി അംഗങ്ങളുമായി സ്പീക്കർ ചർച്ച നടത്തിയിരുന്നു.

നേരത്തെ വിഷയത്തിൽ സ്പീക്കർ റൂളിംഗ് നൽകിയിരുന്നു. ബജറ്റ് ദിവസത്തെ സംഭവം തീരാകളങ്കമായി. ലോകം മുഴുവൻ ചർച്ച ചെയ്യുകയാണിപ്പോൾ ആ സംഭവം. ഇത് മൂലം ലോകത്തിന് മുന്നിൽ തല കുനിക്കേണ്ട അവസ്ഥയുണ്ടായി. ചരിത്രത്തിലെ ഏറ്റവും ദുഖകരമായ സംഭവമായിരുന്നു അന്നത്തേത് എന്നും സ്പീക്കർ പറഞ്ഞു.

This post was last modified on December 27, 2016 2:51 pm