X

സഭയിൽ നടപടി; അഞ്ച് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

അഴിമുഖം പ്രതിനിധി

ബജറ്റവതരണദിവസത്തിലെ സംഭവങ്ങളുടെ പേരിൽ അഞ്ച് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. മുഖ്യമന്ത്രിയാണ് ഇത് സംഭന്ധിച്ച പ്രമേയം സഭയിൽ അവതരിപ്പിച്ചത്. വിഷമകരമായ ഒരു കടമ്പ നിർവ്വഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി നടപടി പ്രമേയം അവതരിപ്പിച്ച് തുടങ്ങിയത്. ഇ.പി. ജയരാജൻ, വി.എസ്. ശിവൻകുട്ടി, കെ.ടി. ജലീൽ, കുഞ്ഞഹമ്മദ് മാസ്റ്റർ, കെ അജിത് തുടങ്ങിയവരെയാണ് സസ്പെൻറ് ചെയ്തത്. സമ്മേളനം തീരുന്നത് വരെയാണ് സസ്പെൻഷൻ.

അതെസമയം നടപടിയിൽ ശക്തമായി വിയോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ പറഞ്ഞു. നടപടി പ്രമേയം ഏകപക്ഷീയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീത്വത്തിന് സംരക്ഷണം നൽകാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടിയെന്നും വിഎസ് ആരോപിച്ചു. ബജറ്റ് ദിവസം ബഭ ഓർഡറിൽ ആയിരുന്നോ എന്ന് സ്പീക്കർ നെഞ്ചിൽ കൈവച്ച് പറയണമെന്നും പൊട്ടൻമാരെപ്പോലെ ആംഗ്യം കാണിക്കലാണോ അദ്ധ്യക്ഷം വഹിക്കലെന്നും വിഎസ് ചോദിച്ചു. ലൈംഗികമായി പീഡിപ്പിച്ച സ്ത്രീ വിരുദ്ധരെ സർക്കാർ സഹായിക്കുന്നു. ഏത് ചട്ടം ഉപയോഗിച്ചാണ് ഭരണപക്ഷം ചുന്പന സമരം നടത്തിയതെന്നും വിഎസ് ചോദിച്ചു. 

This post was last modified on December 27, 2016 2:51 pm