X
    Categories: കായികം

ഐപിഎല്‍ ലേലം വിലക്കണമെന്ന് ആവശ്യം; ഹര്‍ജിക്കാരന് പിഴ വിധിച്ച് കോടതി

കളിക്കാരെ ലേലം ചെയ്യുന്നതിലൂടെ കോര്‍പ്പറേറ്റുകള്‍ വഴി വില്‍ക്കപ്പെടുകയാണെന്നും ഇത് അനധികൃത മനുഷ്യക്കടത്താണെന്നും ശര്‍മ്മ ഹര്‍ജിയില്‍ പറയുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്രിക്കറ്റ് താരങ്ങളുടെ ലേലം വിലക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി കോടതി തള്ളി. മനുഷ്യക്കടത്തുമായി താരതമ്യം ചെയ്ത് പൊതുതാല്പര്യ ഹര്‍ജ്ജി ഫയല്‍ ചെയ്തയാള്‍ക്ക് 25000 രൂപ കോടതി പിഴയും വിധിച്ചു. സുധിര്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഇതൊരു പൊതുതാല്പര്യ ഹര്‍ജിയല്ലെന്നും പബ്ലിസിറ്റി ഹര്‍ജിയാണെന്നും ദില്ലി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് സി.ഹരിശങ്കരടങ്ങുന്ന ബെഞ്ച് പറഞ്ഞു. ടീമുകള്‍ കളിക്കുന്നത് അവരുടെ അന്തസിനെ ഉയര്‍ത്തിയാണെന്നും ഹര്‍ജിയില്‍ പറയുന്നതെല്ലാം തെറ്റാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

കളിക്കാരെ ലേലം ചെയ്യുന്നതിലൂടെ കോര്‍പ്പറേറ്റുകള്‍ വഴി വില്‍ക്കപ്പെടുകയാണെന്നും ഇത് അനധികൃത മനുഷ്യക്കടത്താണെന്നും ശര്‍മ്മ ഹര്‍ജിയില്‍ പറയുന്നു. ദേശീയ മാദ്ധ്യമങ്ങള്‍ വഴി തുറന്ന ലേല പ്രകൃയ സംപ്രേഷണം ചെയ്യുകയും ഇതിലൂടെ മനുഷ്യക്കടത്ത്, അഴിമതി, സ്വജനപക്ഷപാതം എന്നിവയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഹര്‍ജ്ജിക്കാരന്‍ ആരോപിച്ചു.