X
    Categories: കായികം

‘നിങ്ങള്‍ ധരിച്ചിരിക്കുന്ന ജേഴ്സിയുടെ വില മനസിലാക്കണം’; അര്‍ജന്റീനന്‍ ടീമിനെ വിമര്‍ശിച്ച് മറഡോണ

കടുത്ത വിമര്‍ശനമാണ് മെസിക്കും സംഘത്തിനുമെതിരെ ഇതിഹാസതാരം ഡിയേഗോ മറഡോണ നടത്തിയിരിക്കുന്നത്.

കോപ്പ അമേരിക്കക്കയ്ക്ക് ഇറങ്ങിയ അര്‍ജന്റീനന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് ഇതിഹാസ താരം ഡിയേഗോ മറഡോണ രംഗത്ത്. കോപ കമേരിക്കയില്‍ ആദ്യ മത്സരത്തില്‍ മോശപ്പെട്ട തുടക്കമായിരുന്നു അര്‍ജന്റീനയ്ക്ക്. കൊളംബിയയോട് 2-0ത്തിനാണ് ടീം പരാജയപ്പെട്ടത്. മെസി ഉള്‍പ്പെടെയുള്ള ടീം ആദ്യപകുതിയില്‍ ആരാധകരെ നിരാശരാക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും കൊളംബിയക്കെതിരെ ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാനായില്ല. ടീമിന്റെ മോശം പ്രകടനത്തിനിനെതിരെ വിമര്‍ശനം ഉണ്ടാകുമ്പോഴാണ് പ്രതികരണവുമായി മറഡോണ എത്തുന്നത്.

കടുത്ത വിമര്‍ശനമാണ് മെസിക്കും സംഘത്തിനുമെതിരെ ഇതിഹാസതാരം ഡിയേഗോ മറഡോണ നടത്തിയിരിക്കുന്നത്. അര്‍ജന്റൈന്‍ ജേഴ്സിയുടെ പ്രാധാന്യം മനസിലാക്കണമെന്നാണ് മറഡോണ പറയുന്നത്. ”ഇപ്പോഴത്തെ അര്‍ജന്റൈന്‍ ടീം ലോക റാങ്കിങ്ങില്‍ താഴെ കിടക്കന്ന ടോംഗയോട് പോലും പരാജയപ്പെടും. നിങ്ങള്‍ ധരിച്ചിരിക്കുന്ന ജേഴ്സിയുടെ വില മനസിലാക്കണം. രാജ്യത്തിന്റെ അഭിമാനമാണ് ആ ജേഴ്സി. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ആ ഗൗരവം ഉണ്ടായരിക്കണം.” മറഡോണ പറഞ്ഞു.