മുൻ ഇന്ത്യൻ ഒാപണറും ക്യാപ്റ്റനുമായ ഗൗതം ഗംഭീർ ക്രിക്കറ്റ് ജീവിതത്തിന് വിരാമമിടുന്നു. നിലവിൽ രഞ്ജി ട്രോഫിയിൽ ഡൽഹിക്കായി കളിക്കുന്ന ഗംഭീർ വ്യാഴാഴ്ച ആരംഭിക്കുന്ന മത്സരത്തോടെ കളി അവസാനിപ്പിക്കും. ട്വിറ്ററിലൂടെയാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയുടെ വിരമിക്കൽ പ്രഖ്യാപനം.
ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ച ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സ് സ്വന്തം പേരില്‍ കുറിച്ച ശേഷമാണ് കളി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഗംഭീര്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെയും നയിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 2012 ലും 2014 ലും 2012 കൊല്‍ക്കത്തയെ ഗംഭീര്‍ ചാമ്പ്യന്മാരുമാക്കിയിരുന്നു. ഐസിസിയുടെ പ്ലെയര്‍ ഓഫ് ഇയര്‍ പുരസ്കാരം നേടിയിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺവേട്ടക്കാരനായ ഡൽഹിക്കാരൻ 12 വർഷക്കാലം ഒാപണിങ്ങിലെ വിശ്വസ്തനായിരുന്നു. ഇന്ത്യയുടെ ട്വൻറി20, ഏകദിന ലോകകപ്പ് കിരീടനേട്ടത്തിലും നിർണായക പങ്കുവഹിച്ച ഗംഭീറായിയിരുന്നു രണ്ടു ഫൈനലിലെയും വിജയശിൽപി.
Leave a Comment