X
    Categories: കായികം

ഷൂട്ടിംഗ് മത്സരങ്ങള്‍ ഒഴിവാക്കിയതിന് എന്തുകൊണ്ട് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസ് ബഹിഷ്‌കരിക്കുന്നു? ഇന്ത്യയെ അനുനയിപ്പിക്കാന്‍ യുകെ സര്‍ക്കാര്‍

1974നു ശേഷം ആദ്യമായാണ് ഷൂട്ടിങ് ഇനങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്താകുന്നത്.

2022 ല്‍ ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ബഹിഷ്‌കരിക്കണമെന്ന ഇന്ത്യയുടെ നിലപാടില്‍ അനുനയ ശ്രമമവുമായി യുകെ സര്‍ക്കാര്‍. ഇന്ത്യക്ക് ഏറെ മെഡല്‍ സാധ്യതയുള്ള ഷൂട്ടിംഗ് മത്സരങ്ങള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) കോമണ്‍വെല്‍ത്ത് ഗെയിംസ് ബഹിഷ്‌കരിക്കുമെന്നറിയിച്ചത്.

1974നു ശേഷം ആദ്യമായാണ് ഷൂട്ടിങ് ഇനങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്താകുന്നത്. ഇന്ത്യക്ക് എക്കാലത്തും മെഡലുകള്‍ ഏറെ നല്‍കിയ ഇനമാണ് ഷൂട്ടിങ്. കഴിഞ്ഞവര്‍ഷം ഗോള്‍ഡ്‌കോസ്റ്റ് ഗെയിംസില്‍ ഇന്ത്യ 66 മെഡലുകള്‍ നേടിയതില്‍ 16ഉം ഷൂട്ടിങ്ങിലായിരുന്നു, അതില്‍ ഏഴും സ്വര്‍ണവും ഉള്‍പ്പെട്ടിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗ് മത്സര ഇനമാക്കുന്നതിനും ഇന്ത്യയെ പിന്തുണയ്ക്കുന്നതിനും ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഗെയിംസ് ഷൂട്ടിംഗ് മത്സരം നടക്കുമെങ്കിലും ഔദ്യോഗികമായിരിക്കില്ലെന്നും യുകെ കായിക മന്ത്രി നിഗല്‍ ആഡംസ് പറഞ്ഞു. പിസ്റ്റള്‍, കളിമണ്‍ പ്രാവ് ഷൂട്ടിംഗ് ബര്‍മിംഗ്ഹാമില്‍ അരങ്ങേറുമെങ്കിലും റൈഫിള്‍ ഇവന്റുകള്‍ സറേയിലെ ബിസ്ലിയിലാണ് നടക്കുക.

‘കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗ് ഇനത്തില്‍ ആളുകള്‍ എത്രമാത്രം വികാരാധീനരാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു, ഇന്ത്യ ഗെയിംസില്‍ ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഗെയിംസില്‍ ഏതെങ്കിലും വിധേന ഷൂട്ടിംഗ് നടത്താന്‍ കഴിയുമോ എന്ന് ആരാഞ്ഞ് താന്‍ ഇതിനകം കോമണ്‍വെല്‍ത്ത് ഫെഡറേഷന് കത്തെഴുതിയിട്ടുണ്ടെന്നും നിഗല്‍ ആഡംസ് പറഞ്ഞു.

This post was last modified on August 14, 2019 1:28 pm