X
    Categories: കായികം

ഓസീസിന് 359 റൺസ് വിജയലക്ഷ്യം; ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറുമായി ധവാന്‍

ഓസീസിനെതിരെ ധവാന്റെ മൂന്നാം സെഞ്ചുറിയാണിത്.

ഏകദിന കരിയറിലെ 16-ാം സെഞ്ചുറി നേടി ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്. 97 പന്തില്‍ നിന്ന് 12 ബൗണ്ടറിയും ഒരു സിക്‌സുംഉൾപെടെയാണ് ധവാൻ ഈ നേട്ടം കൈവരിച്ചത്. ഓസീസിനെതിരെ ധവാന്റെ മൂന്നാം സെഞ്ചുറിയാണിത്.

ഏകദിനത്തില്‍ ധവാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്
115 പന്തുകളില്‍ നിന്ന് 18 ബൗണ്ടറികളും മൂന്നു സിക്‌സുമടക്കം 143 റണ്‍സെടുത്ത ധവാനെ പാറ്റ് കമ്മിന്‍സ് ആണ് പുറത്താക്കിയത്.

സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിത്തിനെ ജേ റിച്ചാഡ്‌സണിന്റെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് പിടികൂടുകയായിരുന്നു. 92 പന്തുകള്‍ നേരിട്ട രോഹിത്ത് ഏഴു ബൗണ്ടറിയും രണ്ടു സിക്‌സുമടക്കം 95 റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി മികച്ച തുടക്കമിട്ട ധവാന്‍ – രോഹിത് ഓപ്പണിങ് സഖ്യം 193 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. റാഞ്ചിയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ഓസീസിന്റെ ആരോണ്‍ ഫിഞ്ച് – ഉസ്മാന്‍ ഖ്വാജ സഖ്യവും ഓപ്പണിങ് വിക്കറ്റില്‍ 193 റണ്‍സായിരുന്നു നേടിയത്.

ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 358 റൺസിൽ ബാറ്റിംഗ് അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്നത്തെ കളിയിൽ ജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് ഈ പരമ്പര സ്വന്തമാക്കാനാകും. മറിച്ച് ഓസ്‌ട്രേലിയക്കായാല്‍ പരമ്പര വിജയിക്കായി അവസാന ഏകദിനം വരെ കാത്തിരിക്കേണ്ടി വരും.