X
    Categories: കായികം

ഐപിഎല്‍ കണ്ട് കോഹ്‌ലിയെ എഴുതി തള്ളണ്ട; മുന്നറിയിപ്പുമായി മുന്‍ ഓസീസ് താരം

അതേസമയം റോയല്‍ ചലഞ്ചേഴ്സിന്റെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു ഹോഗ്.

ഐപിഎലില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് തുടര്‍ച്ചയായി പരജായപ്പെടുമ്പോള്‍ വിമര്‍ശിക്കുന്ന
വര്‍ക്ക്‌ ഓസ്ട്രേലിയന്‍ മുന്‍ താരം ബ്രാഡ് ഹോഗ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. കോഹ്‌ലി നായകനായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കളിച്ച ആറ് മത്സരങ്ങളിലും തോറ്റിരുന്നു. ഇതോടെ കോലിയുടെ ഫോമും ക്യാപ്റ്റന്‍സി പരാജയവും ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഭീഷണിയാവുമെന്ന് ചര്‍ച്ചകളുണ്ടായി. നിരവധി പേര്‍ കോഹ് ലിയുടെ നായകത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് തന്റെ നിലപാടറിയിച്ച് ട്വിറ്റര്‍ വീഡിയോയിലൂടെ ഹോഗ് രംഗത്ത് വ്ന്നിരിക്കുന്നത്.

ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്സിന്റെ മോശം പ്രകടനം കണ്ട് കോലിയെ എഴുതിത്തള്ളേണ്ട എന്ന മുന്നറിയിപ്പാണ് ഹോഗ് നല്‍കുന്നത്. ആര്‍സിബിയുടെ തുടര്‍ പരാജയങ്ങള്‍ ലോകകപ്പില്‍ കോലിയുടെ പ്രകടനത്തെ ബാധിക്കില്ല. കോലി ക്രിക്കറ്റില്‍ ഫോക്കസ് കാത്തുസൂക്ഷിക്കുന്നതായും അത് തുടരുമെന്നും’ മുന്‍ സ്പിന്നര്‍ പറഞ്ഞു.

അതേസമയം റോയല്‍ ചലഞ്ചേഴ്സിന്റെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു ഹോഗ്. കോലിയെയും എബിഡിയെയും ടീം കൂടുതല്‍ ആശ്രയിക്കുകയാണ്. മധ്യനിര വേണ്ടത്ര ഉയരുന്നില്ല. ഡെത്ത് ഓവറുകളില്‍ ബൗളര്‍മാര്‍ക്ക് ശരിയായ പദ്ധതികളില്ല. അതിനാല്‍ ന്യൂനതകള്‍ പരിഹരിക്കാന്‍ ടീം മാനേജ്‌മെന്റ് ഉടനടി നടപടി സ്വീകരിക്കണമെന്നും ബ്രാഡ് ഹോഗ് വ്യക്തമാക്കി.