X

‘ഇറാനിയന്‍ മെസി’ വിരമിച്ചു: അമ്മയുടെ ആരോഗ്യം മോശമായത് താന്‍ അപമാനിക്കപ്പെട്ടതില്‍ മനം നൊന്തെന്ന് ആരോപണം

വൈകാരികമായി പെട്ടെന്നെടുത്ത തീരുമാനത്തില്‍ നിന്ന് സര്‍ദാര്‍ അസ്മീന്‍ പിന്മാറും എന്ന പ്രതീക്ഷയാണ് ഇറാനിയന്‍ സ്‌പോര്‍ട്‌സ് ലേഖകര്‍ പങ്കുവയ്ക്കുന്നത്.

ഇറാനിയന്‍ മെസി എന്നറിയപ്പെടുന്ന സര്‍ദാര്‍ അസ്മൂന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. തന്നെ ലോകകപ്പിനിടയില്‍ അപമാനിച്ചതില്‍ വേദനിച്ചാണ് അമ്മയുടെ ആരോഗ്യനില മോശമായതെന്നാണ് 23കാരനായ സര്‍ദാര്‍ അസ്മൂന്‍ പറയുന്നത്. മൊറോക്കോ നല്‍കിയ സെല്‍ഫ് ഗോളിലൂടെ ആയിരുന്നെങ്കിലും ആദ്യ മത്സരത്തിലെ ജയം ടെഹ്‌റാനില്‍ ആഘോഷമായിരുന്നു. എന്നാല്‍ അടുത്ത കളിയില്‍ സ്‌പെയിനിനോടുള്ള തോല്‍വിയോടെ ആരാധകര്‍ അസ്മൂനിനെതിരെ തിരിഞ്ഞു. പോര്‍ച്ചുഗലിനെതിരായ കളിക്ക് അസ്മൂനിനെ ഇറക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത്തരം ആക്രമണങ്ങളെ തുടര്‍ന്ന് തന്റെ അമ്മയുടെ അവസ്ഥ മോശമായെന്ന് അസ്മൂന്‍ പറയുന്നു.

എനിക്ക് ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. ഞാന്‍ എന്റെ അമ്മയെ തിരഞ്ഞെടുത്തു – സര്‍ദാര്‍ അസ്മൂന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ജീവിതത്തിലെ ഏറ്റവും വേദനാജനകമായ കാര്യമാണിതെന്നും സര്‍ദാര്‍ അസ്മൂന്‍ പറഞ്ഞു. അസ്മൂന്റെ അഭാവം ഇറാന് വലിയ തിരിച്ചടിയാണ്. പോര്‍ച്ചുഗലിനെതിരായ വിജയം അവസാന ഘട്ടത്തിലാണ് ഇറാന് നഷ്ടമായത്. വൈകാരികമായി പെട്ടെന്നെടുത്ത തീരുമാനത്തില്‍ നിന്ന് സര്‍ദാര്‍ അസ്മീന്‍ പിന്മാറും എന്ന പ്രതീക്ഷയാണ് ഇറാനിയന്‍ സ്‌പോര്‍ട്‌സ് ലേഖകര്‍ പങ്കുവയ്ക്കുന്നത്.

ഇറാന് വേണ്ടി 36 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള സര്‍ദാര്‍ അസ്മൂന്‍ 14 യോഗ്യത മത്സരങ്ങളില്‍ നിന്നായി 11 ഗോളുകള്‍ നേടിയിരുന്നു. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും കളിക്കുകയും ചെയ്തു. റഷ്യന്‍ ക്ലബ് റൂബിന്‍ കസാന്റെ താരമായ അസ്മൂന്‍ 26 അപ്പിയറന്‍സുകളില്‍ നിന്നായി അഞ്ച് ഗോളുകള്‍ നേടി.

മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ് മെസ്സി..ഹാ..!

ഒടുവില്‍ മെസി ചിരിച്ചു, ലോകവും; ആ ഗോളുകള്‍ കാണാം

“എല്ലാവരും കയറിക്കളിക്കണം” ക്യാപ്റ്റന്‍ മെസി പറഞ്ഞു; അങ്ങനെയാണ് സെന്റ്‌ പീറ്റെഴ്സ്ബര്‍ഗിലെ പുല്ലിന് തീ പിടിച്ചത്

This post was last modified on June 30, 2018 12:36 pm