X

SSLC: വീണ്ടും പ്രസിദ്ധീകരിച്ചപ്പോള്‍ വിജയ ശതമാനത്തില്‍ വര്‍ദ്ധന

അഴിമുഖം പ്രതിനിധി

പിഴവുകള്‍ തിരുത്തി എന്ന് അവകാശപ്പെട്ടുകൊണ്ട് എസ്എസ്എല്‍സി പരീക്ഷാഫലം വീണ്ടും പ്രസിദ്ധീകരിച്ചപ്പോള്‍ വിജയശതമാനത്തില്‍ വീണ്ടും വര്‍ദ്ധന. പുതിയ കണക്കുകള്‍ പ്രകാരം 98.57 ശതമാനം വിദ്യാര്‍ത്ഥികളും പരീക്ഷ പാസായിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച ഫലപ്രകാരം 97.99 ശതമാനം വിദ്യാര്‍ത്ഥികള്‍ ജയിച്ചു എന്നായിരുന്നു കണക്കുകള്‍.

പുതുക്കിയ ഫലം വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പിആര്‍ഡി, എന്‍ഐസി, ഐടി അറ്റ് സ്‌കൂള്‍, പരീക്ഷാഭവന്‍ എന്നിവയുടെ വെബ് സൈറ്റിലാണു ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യം ഫലം പ്രഖ്യാപിച്ചതിന് ശേഷം ആറു ദിവസം കഴിഞ്ഞാണു പരിഷ്‌കരിച്ച ഫലം പ്രസിദ്ധീകരിക്കുന്നത്.

This post was last modified on December 27, 2016 2:57 pm