X

ടീസ്റ്റ സെദല്‍വാദിന് സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം

അഴിമുഖം പ്രതിനിധി

ഗുല്‍ഭര്‍ഗ സാമ്പത്തിക ഇടപാടു കേസില്‍ മനുഷ്യവകാശപ്രവര്‍ത്തക ടീസ്റ്റ സെദല്‍വാദിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞു. ടീസ്റ്റയുടെ ഹര്‍ജിയില്‍ ഉത്തരവുണ്ടാകുന്നത് വരെ അറസ്റ്റ് പാടില്ലെന്നും സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കരിന് നിര്‍ദ്ദേശം നല്‍കി. 

നല്ല ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ടീസ്റ്റയേയും ഭര്‍ത്താവിനേയും തട്ടിപ്പുകാരായി ചിത്രീകരിക്കരുതെന്നും കോടതി പറഞ്ഞു. ടീസ്റ്റയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട കാര്യമെന്തെന്ന് ചോദിച്ച കോടതി ഗുജറാത്ത് സര്‍ക്കാരിന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടിക്കാട്ടി. 

ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ടീസ്റ്റ സുപ്രീംകോടതിയെ സമീപിച്ചത്. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കായി നിര്‍മ്മിക്കുന്ന മ്യൂസിയത്തിനായി നടത്തിയ ഫണ്ട് പിരിവില്‍ തിരിമറി നടത്തിയെന്ന കേസിലാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 

This post was last modified on December 27, 2016 2:47 pm