X

പൃഥ്വി 2 വിജയകരമായി വിക്ഷേപിച്ചു

അഴിമുഖം പ്രതിനിധി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവവാഹിനി മിസൈല്‍ പൃഥ്വി 2 വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരില്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ മിസൈല്‍ ലോഞ്ചറില്‍ നിന്നാണ് വിക്ഷേപണം നടന്നത്.

350 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് 500 കിലോ മുതല്‍ 1000കിലോ വരെ ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയും. ഇതിന് മുന്‍പ് 2013 ഡിസംബറിലും, 2014 മാര്‍ച്ചിലും പൃഥ്വിയുടെ പരീക്ഷണ വിക്ഷേപങ്ങള്‍ നടത്തിയിരുന്നു.

 

This post was last modified on December 27, 2016 2:47 pm