X

മൂന്ന് മാസത്തിനുള്ളില്‍ കശ്മീരില്‍ തകര്‍ത്തത് 23 സ്‌കൂളുകള്‍

അഴിമുഖം പ്രതിനിധി

കശ്മീരില്‍ തീവ്രവാദികള്‍ മൂന്ന് മാസത്തിനുള്ളില്‍ തകര്‍ത്തത് 23 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. സമാനമായ രീതിയില്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ താലിബാന്‍ തീവ്രവാദികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നശിപ്പിച്ചിരുന്നു. കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നശിപ്പിക്കുന്നതിന് പിന്നിലും താലിബാന്‍ തീവ്രവാദികളാണെന്നാണ് സംശയിക്കുന്നത്.

പാക് അതിര്‍ത്തി ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ക്കുനേരെ തുടര്‍ച്ചയായിട്ടാണ് തീവെപ്പും ബോംബ് ആക്രമണങ്ങളും നടക്കുന്നത്. കശ്മീര്‍ സംഘര്‍ഷത്തിന്റെ മറപിടിച്ചാണ് സ്‌ക്കൂളുകള്‍ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുന്നത്.

ജൂലൈ എട്ടിന് ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിലുള്ള സംഘര്‍ഷംആരംഭിച്ചത്.

93 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 86 പേര്‍ മരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമങ്ങളെ ഹുറിയത് കോണ്‍ഫറന്‍സ് അപലപിച്ചു.

 

This post was last modified on December 27, 2016 2:20 pm