X

തകര്‍ന്ന റോഡ് കണ്ടെത്താന്‍ ആപ്ലിക്കേഷന്‍; പുനരുദ്ധാരണം വേഗത്തിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ്

ആപ്പ് വഴി അയക്കുന്ന പരാതികള്‍ സംബന്ധിച്ച ജാഗ്രതാ നിര്‍ദേശം അതതു സ്ഥലങ്ങളിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, എക്സിക്യുട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ക്ക് ഇമെയിലായും അലര്‍ട്ടായും ലഭിക്കും.

സാങ്കേതിക വിദ്യ ഉപയോഗപ്പെടത്തി പ്രവര്‍ത്തനം മെച്ചപ്പെടാനുള്ള നീക്കങ്ങളുമായി കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ്. തര്‍ന്ന റോഡുകളുടെ ചിത്രങ്ങളടക്കം ഉള്‍പ്പെടുത്തി പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതിപ്പെടാന്‍ അവസരമൊരുക്കുന്നതാണ് ‘പിഡബ്ല്യുഡി ഫിക്സിറ്റ്’ ആപ്പ്. എവിടെ റോഡ് തകര്‍ന്നാലും ഇനി ആപ്പിലൂടെ പരാതികള്‍ അയയ്ക്കാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കുന്നതിനാണ് മുന്‍ണനയെന്നും അധികൃതര്‍ പറയുന്നു. ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. റോഡുകളുടെ ശോചനീയാവസ്ഥ, വെള്ളക്കെട്ട് തുടങ്ങി എല്ലാ പ്രശ്നങ്ങളും ഇതുവഴി അറിയിക്കാമെന്നും അധികൃതര്‍ അറിയിക്കുന്നു.

റോഡിലെ കുഴിയടക്കമുള്ളവയുടെ ചിത്രങ്ങള്‍ സ്മാര്‍ട്ട് ഫോണിലെടുത്ത് ഈ ആപ്പില്‍ ടാഗ്‌ചെയ്യാവുന്നതാണ്. ആപ്പ് വഴി അയക്കുന്ന പരാതികള്‍ സംബന്ധിച്ച ജാഗ്രതാ നിര്‍ദേശം അതതു സ്ഥലങ്ങളിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, എക്സിക്യുട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ക്ക് ഇമെയിലായും അലര്‍ട്ടായും ലഭിക്കും. ഇതിനായി എന്‍ജിനീയര്‍മാര്‍ക്കു പ്രത്യേകം ഐഡികളിലൂടെ ലോഗിന്‍ ചെയ്യാനുള്ള വെബ്സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ പരാതിയില്‍ അതിവേഗത്തില്‍ നടപടി സ്വീകരിക്കാനാവുമെന്നും അധികൃതര്‍ പറയുന്നു. പി ഡബ്ല്യുഡി പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രോണിക്‌സ് വിഭാഗത്തിന് കിഴില്‍ ഹബ്‌സ്‌പൈര്‍ ആണ് ആപ്പ് നിര്‍മാണത്തിന് പിന്നില്‍. ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാവുന്ന ആപ്പ് ഉടന്‍ ഐഒഎസ് പ്ലാറ്റ് ഫോമിലും കിട്ടിത്തുടങ്ങും.

This post was last modified on August 21, 2018 5:09 pm