X

മുങ്ങിയ കേരളത്തെ പൊക്കിയെടുക്കാന്‍ ടെക്കികള്‍ ചെയ്തതെന്ത്?

നൂറ് കണക്കിന് വളണ്ടിയര്‍മാരാണ് ഈ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നത്. കൂടുതല്‍ കോഡര്‍മാര്‍ രംഗത്തെത്തി. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഊബര്‍ - കമ്പനികളിലെയെല്ലാം ജീവനക്കാര്‍ ബന്ധപ്പെട്ടു. വെബ്‌സൈറ്റ് പെട്ടെന്നാണ് വലിയ വളര്‍ച്ച നേടിയത്.

കേരളത്തില്‍ മുന്നൂറിലധികം പേരുടെ ജിവനെടുത്ത വെള്ളപ്പൊക്കവും കാലവര്‍ഷക്കെടുതിയുമുണ്ടാക്കിയ ദുരിതങ്ങള്‍ നേരിടുന്നതില്‍ വിവിധ ജനവിഭാഗങ്ങള്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിച്ചത് മരണനിരക്ക് കുറയാന്‍ സഹായിച്ചിട്ടുണ്ട്. പ്രാദേശികമായ കൂട്ടായ്മകള്‍ മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ വിവിധ തലങ്ങളിലും വിവിധ മേഖലകളിലുമുള്ളവര്‍ വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. സാധാരണക്കാരും വിദഗ്ധരും ഇതില്‍ പങ്കാളികളായി. ഈ ദൗത്യത്തില്‍ പങ്കാളികളായ സാങ്കേതിക വിദഗ്ധര്‍ അഥാവാ ടെക്കികളെക്കുറിച്ചാണ് ലൈവ് മിന്റില്‍ എംകെ നിധീഷിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

‘keralarescue.in’ എന്ന വെബ്‌സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച യുഎസിലെ കൊളറാഡോയിലുള്ള മലയാളി അലക്‌സി ജോസഫ്, നിസാന്‍ മോട്ടോര്‍ കമ്പനി ലിമിറ്റഡിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്റണി തോമസ് – അടക്കമുള്ളവര്‍ ഈ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. കേരളത്തിലെ ടെക്കികള്‍ ആദ്യഘട്ടത്തില്‍ തന്നെ ദുരന്തത്തോട് പ്രതികരിച്ച് രംഗത്തെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ കേരള ഐടി സെല്ലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയേഴ്‌സിലെ വളണ്ടിയര്‍മാര്‍ രംഗത്തെത്തി. സ്ലാക്ക് എന്ന കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമില്‍ രംഗത്തുവന്നു. ഇവരാണ് കേരള റെസ്‌ക്യു സൈറ്റിന്റെ ടെക് നോഡ് ഉണ്ടാക്കിയത്. ഇതെല്ലാം യാതൊരു ഫണ്ടിംഗുമില്ലാതെയാണ് നടന്നത്.

നൂറ് കണക്കിന് വളണ്ടിയര്‍മാരാണ് ഈ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നത്. കൂടുതല്‍ കോഡര്‍മാര്‍ രംഗത്തെത്തി. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഊബര്‍ – കമ്പനികളിലെയെല്ലാം ജീവനക്കാര്‍ ബന്ധപ്പെട്ടു. വെബ്‌സൈറ്റ് പെട്ടെന്നാണ് വലിയ വളര്‍ച്ച നേടിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനസഹായമായം ലഭിക്കുന്നതിനായി ആഗോള ഐടി കമ്പനികളുമായി ബന്ധപ്പെട്ടു.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/pvDsbV

This post was last modified on August 21, 2018 5:14 pm