X

കേരളത്തില്‍ ഇത്തവണ ഇടതുഭരണമെന്ന് സര്‍വേ

 അഴിമുഖം പ്രതിനിധി

കേരളത്തില്‍ ഇടതു മുന്നണി അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ-സീ വോട്ടര്‍ സര്‍വേ ഫലം. ഇടതു മുന്നണിക്ക് 86 സീറ്റുകളും യുഡിഎഫിന് 53 സീറ്റുകളുമാണ് സര്‍വേ പ്രവചിക്കുന്നത്. സര്‍വേയിലെ പ്രധാനപ്പെട്ട കാര്യം കേരളത്തില്‍ ആദ്യമായി എന്‍ഡിഎ ഇത്തവണ അകൗണ്ട് തുറക്കും എന്നതാണ്. ഒരു സീറ്റ് ബിജെപി നേതൃത്വം നല്‍കുന്ന സഖ്യത്തിന് കിട്ടുമെന്നാണ് പ്രവചനം.

അതേസമയം പശ്ചിമബംഗാളില്‍ ഇടതുമുന്നണി വന്‍മുന്നേറ്റം നടത്തുമെന്നും സര്‍വേയില്‍ പറയുന്നു. കോണ്‍ഗ്രസ്-ഇടതുസഖ്യം 106 സീറ്റുകള്‍ നേടുമ്പോള്‍ 160 സീറ്റുകള്‍ നേടി തൃണമൂല്‍ അധികാരം നിലനിര്‍ത്തുമെന്നും പറയുന്നു.

This post was last modified on December 27, 2016 3:59 pm

Related Post
Leave a Comment