X
    Categories: യാത്ര

അവധിക്കാലം ആഘോഷിക്കാന്‍ പോകുമ്പോള്‍ വളര്‍ത്തു നായകളെ നിങ്ങള്‍ മിസ് ചെയ്യാറുണ്ടോ? പപ്പി തെറാപ്പിയുമായി ബാലിയിലെ ഹോട്ടല്‍

ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് ഈ'പപ്പി തെറാപ്പി' സെഷനുകള്‍ നടക്കുന്നത്.

അവധിക്കാലം ആഘോഷിക്കാന്‍ പോകുമ്പോള്‍ നിങ്ങളുടെ വളര്‍ത്തു നായകളെ നിങ്ങള്‍ മിസ് ചെയ്യാറുണ്ടോ? അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ബാലിയിലെ ഒരു ഹോട്ടല്‍. ‘പപ്പി തെറാപ്പിയാണ്’ അവര്‍ വാഗ്ദാനം ചെയ്യുന്നത്.
ഉബുഡിലെ പുരി ഗാര്‍ഡന്‍ ഹോട്ടലാണ് വ്യത്യസ്തമായ ഈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. അതിന്, ഇന്തോനേഷ്യന്‍ ദ്വീപിലെ തെരുവ് നായ്ക്കളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ബാലി ഡോഗ് അസോസിയേഷന്‍ എന്ന ചാരിറ്റി സംഘടനയുടെ പ്രാദേശിക ഘടകമാണ് അവരെ സഹായിക്കുന്നത്. ആഴ്ചയില്‍ രണ്ടുതവണ അതിഥികളുമായി വിനോദത്തിലേര്‍പ്പെടാന്‍ അവര്‍ നായക്കുട്ടികളെ ഹോട്ടലിലേക്ക് കൊണ്ടുവരും. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് ഈ’പപ്പി തെറാപ്പി’ സെഷനുകള്‍ നടക്കുന്നത്.

നായ്ക്കളുമായി സമയം ചെലവഴിക്കുന്നത് നമ്മിലെ സമ്മര്‍ദ്ദങ്ങളുടെ തോത് കുറയ്ക്കാന്‍ സഹായിക്കുമെന്നാണല്ലോ പറയപ്പെടുന്നത്. അതിഥികള്‍ക്ക് വിനോദവും വിശ്രമവും ലഭിക്കുകയും, നായ്ക്കുട്ടികള്‍ക്ക് കുറച്ച് സ്‌നേഹം ലഭിക്കുകയും ചെയ്യും. ഹോട്ടലിലെ സ്വിമ്മിങ് പൂളിനരികിലാണ് ഇതിന്റെ വേദി.

നായ്ക്കുട്ടികളുമായുള്ള വിനോദത്തിനു പുറമേ ദൈനംദിന യോഗ ക്ലാസുകളും പ്രഭാതഭക്ഷണവും അവര്‍ വാഗ്ദാനം ചെയ്യുന്നു. സണ്‍ബാത്തും, ഊഞ്ഞാല്‍ കിടക്കയിലുള്ള മസ്സാജുമെല്ലാം ലഭ്യമാണ്. പരമ്പരാഗത ബാലിനീസ് നൃത്ത പരിപാടികളും സിനിമകളുമൊക്കെയായി അടിപൊളി അവധിക്കാലമാണ് അവര്‍ വാഗ്ദാനം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുരി ഗാര്‍ഡന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: http://purigardenhotel.com

Read More : തിരുവനന്തപുരത്തെ കോട്ടൂരില്‍ ഒരുങ്ങുന്നത് അന്താരാഷ്ട്ര നിലവാരമുള്ള ആനകളുടെ വീട്, സഞ്ചാരികള്‍ക്ക് ഒരു ഗംഭീര ഡെസ്റ്റിനേഷന്‍

This post was last modified on July 1, 2019 6:54 pm