X

‘കൊങ്കണ്‍ ‘റെയില്‍ പാതയിലുടെയുള്ള ട്രെയിന്‍ യാത്ര ആസ്വദിക്കാം

കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നി മൂന്നു സംസ്ഥാനങ്ങളിലൂടെയാണ് റെയില്‍പാത കടന്നു പോകുന്നത്. വഴിനീളെ മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ പാത നിര്‍മാണം എത്രമാത്രം കഠിനതരവും സാഹസമായിരുന്നു എന്നത് ഊഹിക്കുന്നതിനുമപ്പുറമാണ്.

ലോകത്തിലെ ഏറ്റവും സുന്ദരമായ റെയില്‍ പാതയായ കൊങ്കണ്‍, നിബിഡ വനങ്ങളും നിറഞ്ഞൊഴുകുന്ന പുഴകളും തുരങ്കങ്ങള്‍ കയറിയിറങ്ങുമ്പോള്‍, ഇരുട്ടുപരന്ന് വെളിച്ചം വരുമ്പോള്‍, രാവുമാറി പകലു പുലരുന്നത് അനുഭവിച്ചറിയാം. രസിപ്പിക്കുന്ന അതിലേറെ ഹരം പകരുന്ന ഒരു യാത്ര സമ്മാനിക്കാന്‍ കഴിയും കൊങ്കണ്‍ പാതയ്ക്ക്.

കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നി മൂന്നു സംസ്ഥാനങ്ങളിലൂടെയാണ് റെയില്‍പാത കടന്നു പോകുന്നത്. വഴിനീളെ മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ പാത നിര്‍മാണം എത്രമാത്രം കഠിനതരവും സാഹസമായിരുന്നു എന്നത് ഊഹിക്കുന്നതിനുമപ്പുറമാണ്. മലയാളികള്‍ക്ക് എക്കാലവും അഭിമാനിക്കാന്‍, സ്വകാര്യ അഹങ്കാരമായി പറയാന്‍ കഴിയുന്ന മെട്രോമാന്‍ ഇ. ശ്രീധരന്‍ തന്നെയാണ് ഈ ദുര്‍ഘട പാതയുടെ പുറകിലും പ്രവര്‍ത്തിച്ചിരിക്കുന്നത്. മലകള്‍ തുരന്ന്, പാതകളും തുരങ്കങ്ങളും നിര്‍മിച്ചും പുഴകള്‍ക്ക് മേലെ പാലങ്ങള്‍ പണിതും പടുത്തുയര്‍ത്തിയ കൊങ്കണ്‍ പാത ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ എക്കാലവും അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണ്.

1990 ലാണ് പാതയുടെ നിര്‍മാണം ആരംഭിക്കുന്നത്. എട്ടുവര്ഷം കാലാവധി പറഞ്ഞ ആ റെയില്‍പാത അങ്ങനെ 1997 ല്‍ യാഥാര്‍ത്ഥ്യമായി. ആദ്യം ചരക്കുതീവണ്ടികള്‍ ആ വഴിയിലൂടെ ഓടി തുടങ്ങി. 1998 ല്‍ വാജ്പേയി പ്രധാനമന്ത്രിയായിരുന്ന സമയത്താണ്, ആദ്യയാത്രാ ട്രെയിനിന്റെ ഉല്‍ഘാടനം നടത്തുകയും യാത്രികരെ വഹിച്ചുകൊണ്ടുള്ള ട്രെയിന്‍ സര്‍വീസ്, കൊങ്കണ്‍ പാതയിലൂടെ ആരംഭിക്കുകയും ചെയ്തത്.740 കിലോമീറ്ററുകള്‍ ഈ റെയില്‍പാത നീണ്ടു നിവര്‍ന്നു കിടക്കുന്നത്.വഴിനീളെ മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ യാത്ര രസിപ്പിക്കുന്നതും അതിലേറെ ഹരം പകരുന്ന ഒരു അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.

This post was last modified on March 27, 2019 10:24 am