X

എന്നെ ‘രാജാവിന്റെ മകന്‍ ‘ എന്ന് ആദ്യം വിളിച്ചയാള്‍-മോഹന്‍ലാല്‍

രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള ശ്രമത്തിലായിരുന്നു തമ്പി കണ്ണന്താനം എന്ന് മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തുന്നു

തമ്പി കണ്ണന്താനത്തെ അനുസ്മരിച്ചു കൊണ്ട് മോഹന്‍ലാല്‍ കുറിക്കുന്നു. “എന്നെ ‘രാജാവിന്റെ മകന്‍’ എന്ന് ആദ്യം വിളിച്ചയാള്‍…. എന്റെ പ്രണവിനെ മൂവി ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകന്‍….. പ്രിയപ്പെട്ട തമ്പി കണ്ണന്താനം….. കണ്ണീരോടെ വിട!”

മോഹന്‍ലാലിന്റെ സൂപ്പര്‍താര പദവിയിലേക്കുള്ള പ്രയാണത്തില്‍ ഒരിക്കലും ഒഴിച്ചകൂടാനാവാത്ത പേരാണ് തമ്പി കണ്ണന്താനം എന്ന സംവിധായകന്റെത്. ലാലിന്റെ എക്കാലത്തെയും മികച്ച വേഷങ്ങളായ രാജാവിന്റെ മകന്‍, ഭുമിയിലെ രാജാക്കന്‍മാര്‍ തുടങ്ങി ഇന്ദ്രജാലം, നാടോടി, മാന്ത്രികം എന്നീ ചിത്രങ്ങളും തമ്പിയുടേതായി എണ്‍പതുകളില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു.

നെഗറ്റീവ് ടെച്ചുള്ള നായകന്‍ എന്ന സങ്കല്‍പം മലയാളത്തില്‍ അവതരിപ്പിച്ച സംവിധായകന്‍ കൂടിയായിരുന്നു തമ്പി കണ്ണന്താനം. ഭൂമിയിലെ രാജാക്കന്‍മാരിലെ മഹേന്ദ്ര വര്‍മ്മ എന്ന രാഷ്ട്രീയക്കാരന്‍, രാജാവിന്റെ മകനിലെ വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകന്‍ എന്നീ കഥാപാത്രങ്ങള്‍ എന്നും മലയാളി ഓര്‍ത്തുവയ്ക്കുന്നവയാണ്. ഇന്ദ്രജാലത്തിലൂടെ അധോലോക നായകന്‍ എന്ന മോഹന്‍ലാലിന്റെ ഇമേജ് ഉറപ്പിക്കാനായും തമ്പിയൊകൊണ്ട് കഴിഞ്ഞു.

തീര്‍ത്തും സാധാരക്കാരനായി മോഹന്‍ലാലിനെ അവതരിപ്പിച്ച് നാടോടിയും പുറത്തിങ്ങി. ചുക്കാന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് ശേഷം മാന്ത്രികവുമായി വീണ്ടും മോഹന്‍ലാലിനെ നായനാക്കി കണ്ണന്താനം മലയാളികളെ അത്ഭുതപ്പെടുത്തി. പതിവ് പോലീസ് സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി റോ ഉദ്യോഗസ്ഥനായി മോഹന്‍ലാലെത്തിയപ്പോള്‍ ആക്ഷന്‍, കോമഡി, ഗ്ലാമര്‍ എന്നിവയുടെ ചേരുവയും അതിലുലുണ്ടായിരുന്നു. മാസ്മരം (1997), ഹദ്‌ലൈഫ് ഓണ്‍ ദ എഡ്ജ് ഓഫ് ഡെത്ത്, ഒന്നാമന്‍, ഫ്രീഡം (2004) എന്നിവ പിന്നീടെത്തി. മികച്ച ശ്രദ്ധ നേടിയില്ലെങ്കിലും 2002 ല്‍ പുറത്തിറങ്ങിയ ഒന്നാമന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

തന്റെ എക്കാലത്തെയും മികച്ച ഹിറ്റായ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള ശ്രമത്തിലായിരുന്നു തമ്പി കണ്ണന്താനം എന്ന് മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തുന്നു. ഒരിക്കല്‍ കൂടി വിന്‍സെന്റ് ഗോമസിനെ വെള്ളിത്തിരയില്‍ എത്തിക്കുക എന്ന മോഹം ബാക്കിയാക്കിയാണ് തമ്പി മടങ്ങുന്നതെന്നും അദ്ദേഹം പറയുന്നു.

ഒരിക്കല്‍ തമ്പി ലാലിനോട്‌ ചോദിച്ചു: “കാല് കൊണ്ട് മാത്രം ഫൈറ്റ് ചെയ്യാമോ” എന്ന്