X

രക്ഷകന്‍ കുഞ്ഞിനേയുമെടുത്തോടിയ ആ ചെറുതോണി പാലം ഓര്‍മ്മയുണ്ടോ?

വാട്സ് ആപ് വഴി പ്രചരിക്കുന്നതാണ് ചിത്രം. 

വെള്ളം കുതിച്ചൊഴുകി വരുന്നതിനിടെ ചെറുതോണി പാലത്തിലൂടെ പിഞ്ചു കുഞ്ഞിനെ രക്ഷിച്ചോടുന്ന രക്ഷാപ്രവര്‍ത്തകനെ പ്രളയം നാശം വിതച്ച ദിവസങ്ങളിലൊന്നില്‍ കേരളം കണ്ടു. ദുരന്തനിവാരണ സേനാ വിഭാഗത്തിലെ ഉദ്യോഗസ്ഥനും ബിഹാര്‍ സ്വദേശിയായ കനയ്യകുമാറായിരുന്നു കേരളത്തിന്റെ മനം കവര്‍ന്ന ആ രക്ഷാപ്രവര്‍ത്തകന്‍.

എന്നാല്‍ പ്രളയത്തിനു മുമ്പും അതിനു ശേഷവുമുള്ള ചെറുതോണി പാലത്തിന്റെയും സമീപ പ്രദേശങ്ങളുടെയും അവസ്ഥ ഒന്ന് കണ്ടു നോക്കൂ. വാട്സ് ആപ് വഴി പ്രചരിക്കുന്നതാണ് ചിത്രം.

കടുത്ത പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ വെള്ളം ഭീഷണി ഉയര്‍ത്തുന്ന ചെറുതോണി പാലം കടക്കാതെ മറ്റ് മാര്‍ഗമില്ലാതെ വന്നപ്പോഴായിരുന്നു ഈ സാഹസികത. മരങ്ങള്‍ അടക്കം കടപുഴകി കുത്തിയൊലിക്കുന്ന ചെറുതോണി മുറിച്ച് കടക്കുന്നത് വെല്ലുവിളിയായി. എങ്കിലും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കണമെന്ന വയര്‍ലെസ് സന്ദേശം ലഭിച്ച പാടേ ദുരന്തനിവാരണ സേന ഉദ്യോഗസ്ഥന്‍ കനയ്യകുമാര്‍ സാഹസം ഏറ്റെടുക്കുകയായിരുന്നു. അക്കരെയെത്തി കുഞ്ഞിനെയും വാരിയെടുത്ത് അപകടം വകവയ്ക്കാതെ മറുകരയിലേക്ക് ഓടുകയായിരുന്നു. ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടര്‍ ഉയര്‍ത്തി വന്‍ തോതില്‍ വെള്ളമെത്തിയപ്പോഴായിരുന്നു കനയ്യയും കുഞ്ഞും സാഹസികമായി പാലം മുറിച്ച് കടന്നത്.

ഇതാണ് ആ രക്ഷകന്‍; ചെറുതോണി പാലത്തിലൂടെ പിഞ്ചുകുഞ്ഞുമായി ഓടിയ ദുരന്ത നിവാരണ സേനാ ഉദ്യോഗസ്ഥന്‍