X

രാഹുല്‍ ഗാന്ധിയല്ല, അമിത് ഷായാണ് നേതാവെന്ന നിലപാടാണ് രമേശ് ചെന്നിത്തലയുടേത്: മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമല വിഷയത്തില്‍ മൂന്ന് എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹം ആരംഭിക്കും

രാഹുല്‍ ഗാന്ധിയല്ല, അമിത് ഷായാണ് നേതാവെന്ന നിലപാടാണ് രമേശ് ചെന്നിത്തലയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം ശബരിമല വിഷയത്തില്‍ ബഹളമുണ്ടാക്കിയപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യോത്തരവേളയില്‍ തന്നെ പ്രതിപക്ഷം ഈ പ്രശ്‌നം ഉന്നയിച്ചു. ബാനറുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായി നാലാം ദിവസവും സഭ പിരിയുകയും ചെയ്തു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലുള്ള വാക്‌പോരാണ് സഭയില്‍ നടന്നത്. രണ്ട് തവണ വീതം ഇരുവരും സംസാരിച്ചു. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞതിന് മറുപടി നല്‍കാന്‍ പ്രതിപക്ഷ നേതാവിന് സമയം അനുവദിച്ചില്ലെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ആരോപിച്ചു. ഇവര്‍ സ്പീക്കറുടെ ഡയസിന് മുന്നിലേക്ക് ഇറങ്ങി നില്‍ക്കുകയും കറുത്ത ബാനര്‍ കൊണ്ട് അദ്ദേഹത്തിന്റെ കാഴ്ച മറയ്ക്കുകയുമായിരുന്നു. തുടര്‍ന്നാണ് സ്പീക്കര്‍ ഇന്നത്തെ സഭാസമ്മേളനം പിരിച്ചുവിട്ടത്.

ശബരിമലയിലെ യുവതീ പ്രവേശനത്തെ അംഗീകരിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ കേന്ദ്രത്തിലെ നേതാവായ രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് ചെന്നിത്തലയും അദ്ദേഹത്തോടൊപ്പമുള്ളവരും പറഞ്ഞത്. അമിത് ഷായാണ് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ നേതാവ് എന്ന നിലപാടാണ് ഇവരുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി സമരം തുടങ്ങി. അതിന് പിന്നാലെ നിങ്ങളും തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി കോണ്‍ഗ്രസ് ബിജെപി ബന്ധത്തെ പരിഹസിച്ച് പറഞ്ഞു. എന്നാല്‍ ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ സി.പി സുഗതനെ നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ ക്ഷണിച്ചത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. അന്നദാനത്തിന് ആര്‍എസ്എസിന് അനുമതി നല്‍കിയത് പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രി ആര്‍എസ്എസുമായി ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ശബരിമല വിഷയത്തില്‍ മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ സഭകവാടത്തില്‍ സത്യാഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. വി എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എന്നിവരാണ് സത്യാഗ്രഹമിരിക്കുക.

സഭാനടപടികള്‍ തടസ്സപ്പെടുത്തില്ലെന്നാണ് പ്രതിപക്ഷ നേതാവ് ആദ്യമേ പറഞ്ഞിരുന്നത്. എന്നാല്‍ ചോദ്യോത്തരവേളയ്ക്കിടെ സ്പീക്കറുടെ കാഴ്ച കറുത്ത തുണികൊണ്ട് പ്രതിപക്ഷം മറച്ചു. കെടി ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമനം ആണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ ശബരിമല വിഷയത്തില്‍ സഭ മുങ്ങിയിരിക്കുകയാണ്. പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്.

“മതില്‍ തീര്‍ക്കാന്‍ പെണ്ണുങ്ങള്‍ ഇറങ്ങും, ശബരിമലയിലേക്ക് പോവാമെന്ന് പറഞ്ഞാല്‍ നവോത്ഥാനമെല്ലാം വഴിയില്‍ കിടക്കും”

കെഎസ്‌യു പ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചെന്ന പരാതി; വിവാദം കൊഴുക്കുന്നു

നവോത്ഥാന വനിതാമതില്‍: എന്‍എസ്എസ് ഉടക്കില്‍ തന്നെ; സി.പി സുഗതനെ ഉള്‍പ്പെടുത്തിയതിലും പ്രതിഷേധം

‘തന്ത്രികള്‍ പടിയിറങ്ങുക’; ശബരിമല ബ്രാഹ്മണ അധിനിവേശത്തിനെതിരെ വില്ലുവണ്ടിയാത്ര ഒരുങ്ങുന്നു