X

വിഭജനം വേർപ്പെടുത്തിയ സിഖ് സഹോദരനെ മുസ്ലിം സഹോദരിമാർ ഏഴു പതിറ്റാണ്ടുകൾക്കിപ്പുറം കണ്ടു മുട്ടിയപ്പോൾ

1947 ലെ വിഭജനത്തിനിടെയുണ്ടായ കലാപത്തിൽ ബിൻത് സിങ്ങും കുടുംബവും പാക്കിസ്ഥാനിലേക്ക് ചേക്കേറുകയായിരുന്നു.

വിഭജനത്തിന്റെ മുറിവുകൾ ഇനിയും മായാതെ സൂക്ഷിക്കുന്ന മനുഷ്യർ ഇപ്പോഴും ഇന്ത്യയിലും പാക്കിസ്ഥാനിലും ഉണ്ട്. പഞ്ചാബിലെ ഗുരുദാസ്പുരിനടുത്ത് ദേര ബാബ നാനാക് ഗ്രാമം കഴിഞ്ഞ ദിവസം ഒരപൂർവ കാഴ്ചക്ക് സാക്ഷിയായി. മുസ്ലിം സഹോദരിമാർ വിഭജനം വേർപ്പെടുത്തിയ തങ്ങളുടെ സിഖ് സഹോദരനെ ഏഴു പതിറ്റാണ്ടിനപ്പുറം കണ്ടു മുട്ടിയപ്പോൾ കാഴ്ചക്കാരും വികാരഭരിതരായി.

ഉൾഫത്ത് ബീബിയും മൈരാജ് ബിബിയും തങ്ങളുടെ സഹോദരൻ ബിൻത് സിംഗിനെ ആർദ്രമായി ആലിംഗനം ചെയ്തപ്പോൾ അവർക്കിടയിൽ നീണ്ടു പോയ വേർപാടിന്റെ ആഴം അലിഞ്ഞില്ലാതായി.

1947 ലെ വിഭജനത്തിനിടെയുണ്ടായ കലാപത്തിൽ ബിൻത് സിങ്ങും കുടുംബവും പാക്കിസ്ഥാനിലേക്ക് ചേക്കേറുകയായിരുന്നു. അവരുടെ ‘അമ്മ അല്ലാഹ് രാഖി അവരുടെ ദീർഘ കാലത്തെ അന്വേഷണത്തിന് ശേഷം ബിൻത് സിംഗിന്റെ വിലാസം കണ്ടെത്തുകയും തന്റെ പെൺമക്കൾക്ക് കൈമാറുകയും ചെയ്തു. കത്തിലൂടെയും, ഫോണിലൂടേയും ഇരുവരും തമ്മിലുള്ള ബന്ധം തുടർന്ന് പോന്നു.

വര്ഷങ്ങളായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴാണ് ബിൻത് സിങ്ങിന് സഹോദരിമാരെ കാണാൻ അവസരം ലഭിച്ചത്. പാകിസ്താനും ഇന്ത്യയും പഞ്ചാബിലെ കർത്താർപൂർ ഇടനാഴി തുറന്നു കൊടുക്കാൻ തീരുമാനിച്ചത് ആണ് ഈ സഹോദരങ്ങൾക്ക് നിർണായകമായത്.

ചരിത്രത്തില്‍ ഇന്ന്: ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും ജപ്പാന്റെ അന്ത്യശാസനവും

അതിര്‍ത്തികളില്ലാത്ത ഫില്‍മിസ്ഥാന്‍

This post was last modified on November 28, 2018 6:47 am