X

യതീഷ് ചന്ദ്ര ആരേയും വീട്ടില്‍കയറി തല്ലിയിട്ടില്ല, പ്രധാനമന്ത്രിക്ക് വഴി ഒരുക്കുകയായിരുന്നു: ന്യായീകരിച്ച് സെന്‍കുമാര്‍

യതീഷ് ചന്ദ്ര ആരുടേയും വീട്ടില്‍ കയറി മര്‍ദ്ദിച്ചിട്ടില്ല. പ്രധാനമന്ത്രിക്ക് വഴിയൊരുക്കാനായിരുന്നു നടപടിയെന്നും ഡിജിപി പറഞ്ഞു. പ്രധാനമന്ത്രി വരുന്ന ദിവസം ഭീകര ഭീഷണിയുണ്ടായിരുന്നു.

എറണാകുളത്ത് പുതുവൈപ്പ് സമരക്കാരെ മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത ഡിസിപി യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡിജിപി ടിപി സെന്‍കുമാര്‍. യതീഷ് ചന്ദ്ര ആരുടേയും വീട്ടില്‍ കയറി മര്‍ദ്ദിച്ചിട്ടില്ല. പ്രധാനമന്ത്രിക്ക് വഴിയൊരുക്കാനായിരുന്നു നടപടിയെന്നും ഡിജിപി പറഞ്ഞു. പ്രധാനമന്ത്രി വരുന്ന ദിവസം ഭീകര ഭീഷണിയുണ്ടായിരുന്നു. മുന്നറിയിപ്പില്ലാതെ സമരമാണ് നടന്നത്. പ്രധാനമന്ത്രി വരുന്ന റൂട്ടില്‍ ആളെ മാറ്റേണ്ടി വരും. അതില്‍ യാതൊരു തെറ്റുമില്ല. പൊലീസ് നടപടിയുടെ വീഡിയോ മുഴുവന്‍ ഞാന്‍ കണ്ടതാണ്.

രണ്ട് സംഭവങ്ങളും ചേര്‍ത്ത് പറയുകയാണ് നിങ്ങള്‍ മാധ്യമങ്ങള്‍ ചെയ്തത്. ഇത് ശരിയല്ല. പുതുവൈപ്പിലെ പൊലീസ് നടപടിയും എറണാകുളം നഗരത്തിലെ പൊലീസ് നടപടിയും ചേര്‍ത്ത് കാണിക്കുകയാണ് മാദ്ധ്യമങ്ങള്‍ ചെയ്തത്. അത് ശരിയല്ല. രണ്ടും രണ്ട് സംഭവങ്ങളാണ്. യതീഷ് ചന്ദ്ര പുതുവൈപ്പിലെ പൊലീസ് നടപടിയില്‍ ഉണ്ടായിരുന്നില്ല. അതേസമയം പുതുവൈപ്പിലെ പൊലീസ് നടപടിയേയും ഡിജിപി ന്യായീകരിച്ചു. ഐഒസി പ്ലാന്റിന് സംരക്ഷണം നല്‍കാന്‍ പൊലീസിന് ബാദ്ധ്യതയുണ്ട്. നാട്ടുകാര്‍ക്ക് എന്താണ് പ്രശ്‌നമെന്ന് വച്ചാല്‍ അത് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും ഡിജിപി പറഞ്ഞു.

This post was last modified on June 20, 2017 2:11 pm