തൃശൂര്‍ ചെങ്ങാലൂരില്‍ നാട്ടുകാരുടെ മുമ്പിലിട്ട് ഭാര്യയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കാഴ്ചക്കാരായി നിന്നിട്ടില്ലെന്ന് പഞ്ചായത്ത് അംഗം ഗീത സുകുമാരന്‍. പെട്ടെന്നൊരാള്‍ കണ്‍മുന്നില്‍ വെന്തുമരിക്കുന്നത് കണ്ടപ്പോള്‍ കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെല്ലാം പകച്ചുപോയെന്നും ഗീത അറിയിച്ചു.
അതേസമയം ജീതുവിനെ തീകൊളുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവ് വിരാജിനെ ഇതുവരെ പിടികൂടാനായിട്ടില്ല. തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശിനി ജീതു ക്രൂരമായി കൊല്ലപ്പെടുമ്പോള്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ നിരവധി പേര്‍ സാക്ഷികളായിരുന്നു. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. പെട്രോള്‍ ഒഴിച്ചയുടന്‍ ജീതു ഓടിയെന്നും വിരാജ് പിന്നാലെ പാഞ്ഞെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരാള്‍ ജീവനോട് കത്തുന്നത് കണ്ട ഒരു സ്ത്രീ കുഴഞ്ഞു വീണു. ഇവരെ താങ്ങിപ്പിടിച്ചത് പഞ്ചായത്ത് അംഗമാണ്.
അതിനാല്‍ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍ സഹായിക്കാന്‍ സാധിച്ചില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. വിരാജിന്റെ ആക്രമണം അപ്രതീക്ഷിതമായതിനാല്‍ കുടുംബശ്രീ പ്രവര്‍ത്തകരെല്ലാം അമ്പരന്ന് നിസഹായാവസ്ഥയിലായിരുന്നു. കുടുംബശ്രീ വായ്പയുടെ കണക്കുകള്‍ ഒത്തുനോക്കാനായി നേരിട്ടുവരാമെന്ന് പറഞ്ഞത് ജീതുവാണെന്ന് ഭാരവാഹികള്‍ പറയുന്നു. ജീതുവിനോടും അച്ഛന്‍ ജനാര്‍ദ്ദനനോടും സൗമ്യനായി സംസാരിച്ചിരുന്ന വിരാജ് ഇത്രയും കൂരമായി പെരുമാറുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നില്ല.
This post was last modified on May 2, 2018 1:33 pm
Leave a Comment