X

ലിഗ വധം: രണ്ട് പേര്‍ കുറ്റം സമ്മതിച്ചതായി സൂചന, അറസ്റ്റ് ഇന്നുണ്ടായേക്കും

സംശയിക്കുന്ന നാലുപേരെ കൊലപാതവുമായി ബന്ധിപ്പിക്കാനുള്ള ശക്തമായ തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനിടെയാണ് ഇവര്‍ കുറ്റസമ്മതം നടത്തിയതായ വിവരങ്ങള്‍ പുറത്തുവരുന്നത്.

വിദേശ വനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കസ്റ്റഡിയിലുള്ള രണ്ട് പേര്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലിഗയുടെ ആന്തരികാവയവ പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് ലഭിച്ചേക്കും. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും ശേഖരിച്ച മുടിയുള്‍പ്പെടെ ഉള്ളവയുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും വിദഗ്ദ സമിതി, പൊലീസിന് കൈമാറും. ലിഗയുടെ മരണം സംബന്ധിച്ച അറസ്റ്റിലേക്ക് നീങ്ങാന്‍ ഏറെ നിര്‍ണായകമാണ് ഇന്ന് ലഭിക്കുന്ന രണ്ടു റിപ്പോര്‍ട്ടുകളും.

വാഴമുട്ടത്ത് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്നലെയും പരിശോധന നടത്തിയെങ്കിലും ഒരു തെളിവും പൊലീസിന് കിട്ടിയില്ല. അതേസമയം കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ കൂടുതല്‍ സാക്ഷി മൊഴികള്‍ പൊലീസിന് കിട്ടി. സംശയിക്കുന്ന നാലുപേരെ കൊലപാതവുമായി ബന്ധിപ്പിക്കാനുള്ള ശക്തമായ തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനിടെയാണ് ഇവര്‍ കുറ്റസമ്മതം നടത്തിയതായ വിവരങ്ങള്‍ പുറത്തുവരുന്നത്. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ഇവര്‍ക്കെതിരെ ശക്തമാണ് എന്നാണ് റിപ്പോര്‍ട്ട്. ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ കൃത്യമായി ചിത്രം തെളിയുകള്ളൂ. സമീപവാസികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Related Post
Leave a Comment