X

മലയാളിയുടെ സാഹിത്യ ബോധത്തെ കൂടുതല്‍ പ്രകാശപൂരിതമാക്കുന്നതില്‍ വി സി ഹാരിസ്‌ വഹിച്ച പങ്ക് വലുതാണ്: പിണറായി വിജയന്‍

വ്യാഴാഴ്ച രാത്രി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണാണ് ഹാരിസ് മാഷിന് പരിക്കേറ്റത്

ഇന്ന് രാവിലെ അന്തരിച്ച പ്രശസ്ത സാഹിത്യ-ചലച്ചിത്ര നിരൂപകന്‍ ഡോ. വി സി ഹാരിസിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി മഹാത്മഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ കൂടിയായ ഹാരിസ് മാഷിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചത്.

‘സാഹിത്യ-ചലച്ചിത്ര നിരൂപകനും മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടറുമായ ഡോ. വി സി ഹാരിസിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. മലയാളിയുടെ സാഹിത്യ ബോധത്തെ കൂടുതല്‍ പ്രകാശപൂരിതമാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്’. എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വ്യാഴാഴ്ച രാത്രി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണാണ് ഹാരിസിന് പരിക്കേറ്റത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വാരിയെല്ലുകള്‍ ഒടിയുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആരോഗ്യനില പുരോഗമിക്കുന്നതിനിടെ ഇന്നലെ വൈകിട്ടോടെ ഹൃദയാഘാതം ഉണ്ടായിരുന്നു. ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിച്ചു.

This post was last modified on October 9, 2017 2:01 pm