X

കനത്ത മഴ, കാറ്റ്; പ്രധാന മന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്തി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

കൊച്ചിയില്‍ മഴയും കാറ്റും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാന മന്ത്രിയുടെ വ്യോമ നിരീക്ഷണം റദ്ദാക്കി. രാവിലെ എട്ടോടെ കൊച്ചി നാവിക സേനാ വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്ററില്‍ വ്യോമ നിരീക്ഷണത്തിനായി പുറപ്പെട്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിരിച്ചിറക്കുകയായിരുന്നു. പ്രധാന മന്ത്രിയും സംഘവും നാവിക സേനാ വിമാനത്താവളത്തില്‍ തുടരുകയാണ്.

ഇന്നലെ രാത്രി വൈകി തിരുവനന്തപുരത്തെത്തിയ അദ്ദേഹം രാജ്ഭവനില്‍ തങ്ങിയശേഷം ഇന്ന് രാവിലെ 7-30 ഓടെയാണ് കൊച്ചിയിലേക്ക് തിരിച്ചത്. ഗവര്‍ണറും മുഖ്യമന്ത്രിയും അദ്ദേഹത്തോടൊപ്പം പുറപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്ററില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിശിക്കാനായിരുന്നു പദ്ധതി.

റാന്നി, ചെങ്ങന്നൂര്‍, ആലുവ, പത്തനംതിട്ട, ചാലക്കുടി സ്ഥലങ്ങളില്‍ അദ്ദേഹം വ്യോമനിരീക്ഷണം നടത്തുമെന്നാണ് സൂചന. ഒന്നര മണിക്കൂര്‍ നീണ്ട വ്യോമ നിരീക്ഷണമായിരിക്കും പ്രധാന മന്ത്രിയും സംഘവും നടത്തുക . കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്തി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. വ്യോമനിരീക്ഷണത്തിനു ശേഷം കൊച്ചി നാവികസേനാ താവളത്തില്‍ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. വെള്ളിയാഴ്ച രാത്രി 10.50 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയത്. പ്രത്യേക ഹെലികോപ്റ്ററില്‍ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ന് രാത്രി എട്ടരയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.

This post was last modified on August 18, 2018 10:11 am