X

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പേരില്‍ അപവാദ പ്രചാരണം നടന്നു, എന്നെ വേട്ടയാടി: പിണറായി

ലാവ്ലിന്‍ കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതിവിധിക്ക് ശേഷം ആദ്യമായി കണ്ണൂര്‍ ജില്ലയിലെത്തിയ മുഖ്യമന്ത്രി, അതേ കേസുമായി ബന്ധപ്പെട്ട് വിവാദത്തിലുള്‍പ്പെട്ട തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് വീണ്ടും കേസിനെക്കുറിച്ച് പരാമര്‍ശിച്ചത്.

ലാവ്ലിന്‍ കേസില്‍ തന്നെ രാഷ്ട്രീയമായി വേട്ടയാടിയെന്ന്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലബാര്‍ കാന്‍സര്‍ സെന്ററിന്‍റെ പേരില്‍ ഏറെ അപവാദ പ്രചാരണം നടന്നതായും പിണറായി അഭിപ്രായപ്പെട്ടു. ലാവ്ലിന്‍ കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതിവിധിക്ക് ശേഷം ആദ്യമായി കണ്ണൂര്‍ ജില്ലയിലെത്തിയ മുഖ്യമന്ത്രി, അതേ കേസുമായി ബന്ധപ്പെട്ട് വിവാദത്തിലുള്‍പ്പെട്ട തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് വീണ്ടും കേസിനെക്കുറിച്ച് പരാമര്‍ശിച്ചത്. ലാവ്ലിന്‍ കേസില്‍ രാഷ്ട്രീയ വേട്ടയാടലാണ് നടന്നതെന്ന് കോടതി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ജനിറ്റിക് ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Post
Leave a Comment