X

കലാലയ രാഷ്ടീയം പ്രതീക്ഷ നല്‍കുന്നില്ല: ഇ ശ്രീധരന്‍

വിക്ടോറിയ കോളേജില്‍ പ്രിന്‍സിപ്പലിന് ശവകുടീരം ഒരുക്കിയതും മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതും അടക്കമുളള പ്രവര്‍ത്തികള്‍ സ്വയം ലജ്ജയുണ്ടാക്കി

ക്യാംപസ് രാഷ്ട്രീയം പ്രതീക്ഷ നല്‍കുന്നില്ലെന്ന് മെട്രൊമാന്‍ ഇ. ശ്രീധരന്‍. രാഷ്ട്രീയം പിടിമുറുക്കിയതോടെ സംസ്ഥാനത്തെ കലാലയങ്ങളില്‍ മൂല്യങ്ങള്‍ നഷ്ടമായി. രാഷ്ട്രീയ പേക്കൂത്തുകളുടെ വിളനിലമായി കലാലയങ്ങള്‍ മാറിയതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം എഫ്ആര്‍എന്‍വിയുടെ കൊച്ചി ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യവെ പറഞ്ഞു. ജനാധിപത്യ സംരക്ഷണമെന്ന പേരില്‍ കലാലയങ്ങളില്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ശ്രീധരന്‍ പറഞ്ഞു.

വിക്ടോറിയ കോളേജില്‍ പ്രിന്‍സിപ്പലിന് ശവകുടീരം ഒരുക്കിയതും മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതും അടക്കമുളള പ്രവര്‍ത്തികള്‍ സ്വയം ലജ്ജയുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുന്നതിനുളള സാഹചര്യമില്ലെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയക്കാരുടെ അനാവശ്യ ഇടപെടലും സര്‍ക്കാര്‍ സംവിധാനങ്ങളുമാണ് അതിന് വിലങ്ങുതടി. പൊലീസ് സേനയ്ക്ക് സ്വതന്ത്ര ചുമതല നല്‍കണമെന്ന ആവശ്യം എഫ്ആര്‍എന്‍വിയുടെ നേതൃത്വത്തില്‍ ശക്തമാക്കുമെന്നും അദ്ദേഹം ആവശ്യപെട്ടു.

 

This post was last modified on August 27, 2017 6:00 pm