നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീ സമത്വം ഉറപ്പാക്കാനും ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ വിവിധ സമുദായിക സംഘടനകളുടെ പിന്തുണയോടെ ചേര്‍ന്ന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, എൻ എസ് എസ് അധ്യക്ഷൻ സുകുമാരൻ നായരും തമ്മിൽ വാക് പോര്.
വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകും എന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
നവോത്ഥാനം ആരും എന്‍എസ്എസിനെ പഠിപ്പിക്കേണ്ടതില്ല. ആചാരം തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ല. വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം ജയന്തിയോടനുബന്ധിച്ച് നടന്ന നായര്‍ പ്രതിനിധി സഭയില്‍ സംസാരിക്കുമ്പോഴായിരുന്നു സുകുമാരന്‍ നായരുടെ രൂക്ഷ വിമര്‍ശനം.
ഒരു സര്‍ക്കാര്‍ കൈയിലുണ്ടെന്ന് കരുതി വിശ്വാസത്തെ തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി വന്നാലും എന്‍എസ്എസ് തടയും. എന്‍എസ്എസിന് നേരെ ആരും കണ്ണുരുട്ടി വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സുകുമാരൻ നായർക്ക് ക്ഷണവേഗത്തിൽ തന്നെ വെള്ളാപ്പള്ളി നടേശൻ മറുപടി നൽകി. വനിതാ മതിലിൽ പങ്കെടുക്കകത്താവരെ ചരിത്രം കാർക്കിച്ചു തുപ്പും എന്ന് പറഞ്ഞ വെള്ളാപ്പള്ളി കേരളത്തിലെ പോപ്പ് എന്നാണ് എൻ എസ് എസിന്റെ ധാരണ എന്നും പരിഹസിച്ചു.വനിതാ മതിൽ പൊളിക്കാനുള്ള ഒരു ശ്രമവും വിജയിക്കാൻ പോകുന്നില്ല. ലോകത്തിലെ ചരിത്രമാകും വനിതാമതിലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Leave a Comment