X

കൊല്ലപ്പെട്ട മേജര്‍ പ്രഫുല്ലയുടേത് എന്ന് പറഞ്ഞ് വ്യാജ വീഡിയോ: പ്രചരിപ്പിക്കുന്നത് കേന്ദ്ര മന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വികെ സിംഗ് അടക്കമുള്ളവര്‍

2017 ജനുവരിയില്‍ സിആര്‍പിഎഫും അവരുടെ ഒഫീഷ്യല്‍ വെരിഫൈറ്റ് ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അസി.കമാന്റന്റ് സത്വന്ത് സിംഗ് എന്നാണ് അവര്‍ പറഞ്ഞത്.

വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയിലും മേജര്‍ പ്രഫുല്ല തന്റെ സഹസൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു എന്ന പേരില്‍ ഒരു വീഡിയോ ഫേസ്ബുക്കിലു ട്വിറ്ററിലും വാട്‌സ് ആപ്പിലുമെല്ലാം വൈറലായിട്ടുണ്ട്. ജമ്മു കാശ്മീര്‍ എല്‍ഒസിയില്‍ (നിയന്ത്രണരേഖ) കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശിയായ സൈനികന്‍ മേജര്‍ പ്രഫുല്ല അംബാദാസ് മൊഹര്‍കറിന്റെ അവസാന വീഡിയോ എന്ന് പറഞ്ഞാണ് ഇത് പ്രചരിക്കുന്നത്. എന്നാല്‍ ഈ വീഡിയോ ഏഴ് വര്‍ഷമായി യൂടൂബില്‍ ലഭ്യമാണ് എന്ന്‍ ആള്‍ട്ട് ന്യൂസ് (altnews.in) പറയുന്നു. വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേന മേധാവിയുമായ ജനറല്‍ വികെ സിംഗ് അടക്കമുള്ളവരാണ് ഈ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത്. 2017 ജനുവരിയില്‍ സിആര്‍പിഎഫും അവരുടെ ഒഫീഷ്യല്‍ വെരിഫൈറ്റ് ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അസി.കമാന്റന്റ് സത്വന്ത് സിംഗ് എന്നാണ് അവര്‍ പറഞ്ഞത്.

ശനിയാഴ്ച പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘന ആക്രമണത്തിലാണ് ഇന്ത്യന്‍ ആര്‍മി മേജറായ പ്രഫുല്ല കൊല്ലപ്പെട്ടത്. കാശ്മീരിലെ കേറി സെക്ടറിലായിരുന്നു ആക്രമണം. മരണത്തിന് തൊട്ടുമുമ്പും തന്റെ സംഘാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന സൈനികനെയാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. പ്രഫുല്ല അടക്കം കൊല്ലപ്പെട്ട സൈനികരുടെയൊന്നും പേര് വികെ സിംഗ് പരാമര്‍ശിക്കുന്നില്ല. ഇത്തരത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്ന യുവ ഓഫീസര്‍മാരാണ് ഇന്ത്യന്‍ ആര്‍മിയുടെ കരുത്ത് എന്ന് വികെ സിംഗ് ഫേസ്ബുക്കില്‍ കുറിച്ചു. ഡല്‍ഹിയിലെ എഎപി എംഎല്‍എ അല്‍ക ലാംബ അടക്കമുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഇത് പഴയ വീഡിയോ ആണെന്ന് ചൂണ്ടിക്കാട്ടിയും ഇന്ത്യന്‍ ആര്‍മിക്ക് ഇത്തരത്തില്‍ രക്തസാക്ഷികളേയും ധീരന്മാരെയും മറ്റ് സേനകളില്‍ നിന്ന് കടമെടുക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞും കമന്റ് വികെ സിംഗിന്‍റെ പോസ്റ്റിനടിയില്‍ വന്നിട്ടുണ്ട്.

This post was last modified on December 27, 2017 11:52 am