“ഈ ജീവി ഒരു കാലത്ത് മാധ്യമപ്രവര്‍ത്തകയായിരുന്നു. സീ ന്യൂസിന് പോലും സഹിക്കാന്‍ ബുദ്ധിമുട്ടായി മാറിയ വിഷം. വ്യാജവാര്‍ത്തകളില്‍ അഗ്രഗണ്യ. ഇപ്പോള്‍ മുസ്ലീങ്ങളെ കൊല്ലാനുള്ള ആയുധം കരുതാനുള്ള ആഹ്വാനം നടത്തുന്നു. ഇവളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുക” – ജെകെ 24×7 ന്യൂസ് അവതാരക ജാഗ്രതി ശുക്ലയെക്കുറിച്ച് പ്രശാന്തോ റോയ് ട്വറ്ററില്‍ കുറിച്ചു. നാസ്‌കോം വൈസ് പ്രസിഡന്റും ടെക്‌നോളജിയില്‍ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള മാധ്യമപ്രവര്‍ത്തകനുമാണ് പ്രശാന്തോ റോയ്.
നേരത്തെ സീ ന്യൂസ് അവതാരക ആയിരുന്ന ജാഗ്രതി വിഷലിപ്ത വ്യാജ പ്രചാരണങ്ങളിലൂടെ കുപ്രസിദ്ധി നേടിയിരുന്നു. ഗൗരി ലങ്കേഷ് കൊല്ലപ്പട്ടപ്പോള്‍ “കമ്മി ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു, പ്രവൃത്തിയുടെ ഫലം”- എന്ന് പറഞ്ഞ് ജാഗ്രതി ട്വിറ്ററില്‍ ആഹ്ളാദം പ്രകടിപ്പിച്ചിരുന്നു. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ തുടങ്ങിയവര്‍ എന്നിവര്‍ ജാഗ്രതിയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്.
ജാഗ്രതി ശുക്ലയുടെ ഒരു ട്വീറ്റാണ് പ്രശാന്തോ റോയിയുടെ ട്വീറ്റിനാധാരം:
“അവര്‍ നമ്മളെ ട്രെയ്‌നുകളില്‍ കൊന്നു, നമ്മുടെ വിമാനങ്ങള്‍ റാഞ്ചി, ഹോട്ടലുകളില്‍ നമ്മളെ ബന്ദികളാക്കി. നമ്മളെ കശ്മീരില്‍ നിന്ന് ആട്ടിയോടിച്ചു. ഇപ്പോള്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ പേരില്‍ നമ്മളെ കൊല്ലുന്നു. നമ്മള്‍ ഭയപ്പെട്ടാണ് ജീവിക്കുന്നത് എന്നതാണ് സത്യം. എന്നാല്‍ അവര്‍ അങ്ങനെയല്ല. ഇത് ഇനി അനുവദിക്കാനാവില്ല. അവരെ കൊല്ലാനുള്ള മാരകായുധങ്ങള്‍ എല്ലായ്‌പ്പോളും കൂടെ കരുതുക. അവര്‍ നമ്മളെ കൊല്ലും മുമ്പ് നമ്മള്‍ അവരെ കൊല്ലണം” – ജാഗ്രതി പറയുന്നു. കൂടെ #MondayMotivaton എന്ന ഹാഷ് ടാഗും.
This post was last modified on January 29, 2018 4:34 pm
Leave a Comment